പുതിയ അധ്യയന വര്‍ഷത്തിലും പഠനം നിഷേധിക്കപ്പെട്ട് ഗസ്സയിലെ 6.25 ലക്ഷം വിദ്യാര്‍ഥികള്‍
ഗസ്സ സിറ്റി: മേഖലയിലുടനീളം അവധി കഴിഞ്ഞ് കലാലയങ്ങള്‍ പുതിയ അധ്യയന വർഷത്തെ വരവേറ്റപ്പോള്‍ എല്ലാം നിഷേധിക്കപ്പെട്ട് ഗസ്സയിലെ 6.25 ലക്ഷം വിദ്യാർഥികള്‍.
ഒരു വർഷം പൂർണമായി പഠനം നിഷേധിക്കപ്പെട്ടവർക്ക് ഇനിയെന്ന് വീണ്ടും പഠനം പുനരാരംഭിക്കുമെന്നതും ആശങ്കയായി തുടരുകയാണ്.
9839 വിദ്യാർഥികള്‍ ഇതിനകം ഇസ്രായേല്‍ ക്രൂരതകള്‍ക്കിടയായിട്ടുണ്ട്. അധ്യാപകരും ജീ്വനക്കാരുമായി 411 പേരും കൊല്ലപ്പെട്ടു. 564 സ്കൂളുകളില്‍ 85 ശതമാനത്തിലേറെയും (477 എണ്ണം) പൂർണമായോ ഭാഗികമായോ തകർക്കപ്പെട്ടു. അവശേഷിച്ചവ അഭയാർഥി ക്യാമ്ബുകളായി പ്രവർത്തിക്കുകയാണ്. ഗസ്സയില്‍ പ്രവർത്തിച്ച 12 യൂനിവേഴ്സിറ്റികളും പൂർണമായി നാമാവശേഷമാക്കി. ഇവിടങ്ങളില്‍ പഠിച്ചിരുന്ന 80,000 വിദ്യാർഥികളാണ് വഴിയാധാരമായത്.