പാതയോരത്തെ കാട് വെട്ടിതെളിച്ച് ചമ്മന്നൂരിലെ എസ്ഡിപിഐ പ്രവർത്തകർ

പാതയോരത്തെ കാട് വെട്ടിതെളിച്ച് ചമ്മന്നൂരിലെ എസ്ഡിപിഐ പ്രവർത്തകർ 



പുന്നയൂർക്കുളം:ചമ്മന്നൂരിൽ പാതയോരത്തെ കാട് വെട്ടിതെളിച്ച് എസ്ഡിപിഐ പ്രവർത്തകർ. എസ്‌ഡിപിഐ ചമ്മന്നൂർ സൗത്ത്‌ ബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് പാതയോരത്തെ കാടുകൾ വെട്ടി വൃത്തിയാക്കിയത്. പ്രവർത്തകർ‌ പുതിയ ബ്രാഞ്ചിന്റെ രൂപീകരണത്തിന്റെ ഭാഗമായി പാലത്തിങ്കൽ പാലം, ചമ്മന്നൂർ എൽപി സ്കൂൾ റോഡ്‌, എന്നിവിടങ്ങളിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.ചമ്മന്നൂർ സൗത്ത് ബ്രാഞ്ച്

പ്രസിഡണ്ട്‌ റൗഫൽ, സെക്രട്ടറി ഷക്കീർ,ട്രഷറർ യാസീൻ, മുസ്തഫ എന്നിവരുടെ നേതൃത്വത്തിൽ അബ്ദുൽ കരീം, സുഹൈർ, മുഹമ്മദ് കുട്ടി എന്നിവർ നേതൃത്വം നൽകി.



Previous Post Next Post