സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി വെൽഫെയർ പാർട്ടി കടവല്ലൂർ പഞ്ചായത്തിലെ വിവിധ യൂണിറ്റുകളിൽ പതാക ഉയർത്തി.

സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി വെൽഫെയർ പാർട്ടി കടവല്ലൂർ പഞ്ചായത്തിലെ വിവിധ യൂണിറ്റുകളിൽ പതാക ഉയർത്തി. 


പെരുമ്പിലാവ് : - രാജ്യം എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി വെൽഫെയർ പാർട്ടി കടവല്ലൂർ പഞ്ചായത്തിലെ വിവിധ യൂണിറ്റുകളിൽ പതാക ഉയർത്തി സ്വാതന്ത്ര്യ ദിന മാഘോഷിച്ചു. പാർട്ടി കുന്ദംകുളം മണ്ഡലം പ്രസിഡൻ്റ് എം.എച്ച് റഫീഖ് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. പൊറവൂർ യൂണിറ്റിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ കടവല്ലൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് കെ. അനീസ് പതാക ഉയർത്തി.


 പെരുമ്പിലാവ് യൂണിറ്റിൽ വൈസ് പ്രസിഡൻ്റ് എം.എൻ സലാഹുദീൻ , പാതാക്കര യൂണിറ്റിൽ പ്രസിഡൻ്റ് അബ്ദുൾ ഹയ്യ് , പരുവക്കുന്ന് യൂണിറ്റിൽ പ്രസിഡൻ്റ് കെ.ബി. സുരേഷ് എന്നിവർ പതാക ഉയർത്തി. മുജീബ് പട്ടേൽ , ഷബീർ അഹ്സൻ , ഷഹീർ മുഹമ്മത് , മൈമൂന കുഞ്ഞി ബാപ്പു ,ഹൈറു നീസ , സി.എ. കമാലുദീൻ എന്നിവർ പങ്കെടുത്തു .




Previous Post Next Post