പെരുമ്പിലാവിൽ ഹെൽമറ്റ് കൊണ്ട് ബസിന്റെ ചില്ല് എറിഞ്ഞു തകർത്ത സംഭവം; ഒരാൾ അറസ്റ്റിൽ.

പെരുമ്പിലാവിൽ ഹെൽമറ്റ് കൊണ്ട് ബസിന്റെ ചില്ല് എറിഞ്ഞു തകർത്ത സംഭവം; ഒരാൾ അറസ്റ്റിൽ.

കുന്നംകുളം: പെരുമ്പിലാവിൽ ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസ്സിന്റെ ചില്ല് എറിഞ്ഞ് തകർത്ത സംഭവത്തിൽ ഒരാളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പിലാവ് കോടമുക്ക് സ്വദേശി 36 വയസ്സുള്ള ഫൈസലിനെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് പെരുമ്പിലാവുക അൻസാർ ആശുപത്രിക്ക് സമീപത്ത് വച്ച് ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിന്റെ മുൻവശത്തെ ചില്ല് ഹെൽമറ്റ് കൊണ്ട് എറിഞ്ഞു തകർത്തത്. ബസിലെ ചില്ല് തകർന്ന് യാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. സംഭവത്തിൽ ഒരു പ്രതിയെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു.




Previous Post Next Post