ചാവക്കാട് ബീച്ച് കാണാനെത്തിയ യുവാക്കൾക്ക് മർദ്ദനം; രണ്ടുപേർ അറസ്റ്റിൽ.

ചാവക്കാട് ബീച്ച് കാണാനെത്തിയ യുവാക്കൾക്ക് മർദ്ദനം; രണ്ടുപേർ അറസ്റ്റിൽ. 



ചാവക്കാട്: ബീച്ച് കാണാനെത്തിയ യുവാക്കളെ മർദ്ദിച്ച സംഭവത്തിൽ രണ്ടുപേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് തിരുവത്ര ബേബി റോഡ് സ്വദേശി 19 വയസ്സുള്ള മുഹമ്മദ് ഉവൈസ്, ചാവക്കാട് ദ്വാരക അമ്പലത്തിന് സമീപം താമസിക്കുന്ന ഇടശ്ശേരി വീട്ടിൽ ഷാഹിൻഷാ എന്നിവരെയാണ് ചാവക്കാട് പോലീസ് ഇൻസ്പെക്ടർ വിവി വിമലിന്റെ നേതൃത്വത്തിലുള്ള പോലീസിസംഘം അറസ്റ്റ് ചെയ്തത്. ആളൂർ സ്വദേശി 21 വയസ്സുള്ള ആദ്യത്തിനെയും സുഹൃത്തുക്കളെയുമാണ് പ്രതികൾ ആക്രമിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.



Previous Post Next Post