നെല്ലുവായ് ധന്വന്തരിക്ഷേത്രം; യജ്ഞശാലയ്ക്ക് തറക്കല്ലിട്ടു

 നെല്ലുവായ് ധന്വന്തരിക്ഷേത്രം; യജ്ഞശാലയ്ക്ക് തറക്കല്ലിട്ടു



നെല്ലുവായ് : ധന്വന്തരി ക്ഷേത്രത്തിൽ പണിയുന്ന യജ്ഞശാലയ്ക്ക് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.കെ. സുദർശൻ തറക്കല്ലിട്ടു. ക്ഷേത്രത്തിൽ മഹാധന്വന്തരിഹോമം നടത്തുന്നതിനാണ് സ്ഥിരം യജ്ഞശാലയൊരുങ്ങുന്നത്.


ക്ഷേത്രമതിൽക്കെട്ടിനകത്ത് വടക്കുപടിഞ്ഞാറ് മൂലയിൽ കരിങ്കല്ലിലാണ് പണിയുന്നത്. ബെംഗളൂരൂ സ്വദേശിയായ ഭക്തൻ മാല രാമകൃഷ്ണനാണ് സമർപ്പിക്കുന്നത്. ചടങ്ങിൽ തന്ത്രി കീഴ്മുണ്ടയൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്, കൊച്ചിൻ ദേവസ്വം ബോർഡംഗം പ്രേംരാജ് ചൂണ്ടലാത്ത്, അസി. കമ്മിഷണർ കെ.കെ. കല, ഓഫീസർ പി.ബി. ബിജു എന്നിവർ പങ്കെടുത്തു.



Previous Post Next Post