കുന്നംകുളം വൈഎംസിഎയിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.
കുന്നംകുളം വൈഎംസിഎയിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. രാവിലെ 8 മണിക്ക് പ്രസിഡൻ്റ് രഞ്ചൻ മാത്യൂ പി .പതാക ഉയർത്തി.കുന്നംകുളം മേഘലയിലെ സ്കൂളുകളെ പങ്കെടുപ്പിച്ച് ദേശഭക്തി ഗാനാലാപന മൽസരം നടത്തി.
റിട്ടയേർഡ് മേജർ കെ.പി ജോസഫ് പരിപാടി ഉൽഘാടനം ചെയ്തു. മൽസരത്തിൽ കുന്നംകുളം ഗുഡ് ഷപ്പേർഡ് സി.എം.ഐ. സ്ക്കൂളിന് ഒന്നാം സ്ഥാനവും പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് മീഡിയം സ്കൂളിന് രണ്ടാം സ്ഥാനവും, ചിറളയം ബഥനി കോൺമെൻ്റ സ്കൂളിന് മൂന്നാം സ്ഥാനവും ലഭിച്ചു. 10 സ്കൂളുകളിൽ നിന്നും വിദ്യാർഥികൾ പങ്കെടുത്തു. വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു. പ്രസിഡൻ്റ് രഞ്ചൻ മാത്യൂ പി .അദ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ജോജു പാപ്പു സ്വാഗതം പറഞ്ഞു.വാർഡ് കൗൺസിലർ ലീല ഉണ്ണികൃഷ്ണൻ, സബ്ബ് റീജിയൺ ജനറൽ കൺവീനർ ജോബിൻസ് പീറ്റർ, അബ്രഹാം ലിങ്കൺ, അനിൽ കെ സാമുവേൽ എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.