ACCIDENT

ചൊവ്വന്നൂരിൽ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് അപകടം;5 പേർക്ക് പരിക്ക്.

കുന്നംകുളം: ചൊവ്വന്നൂരിൽ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് 5 പേർക്ക് പരിക്കേറ്റു. കോഴിക്കോട് സ്വദേശികളായ തസ്ലീന, ജസീറ, മനാഫ്,സാജിത, ഓട്ടോ ഡ്രൈവർ ജോസ് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മരത്തംകോട് അൽ അമീൻ, ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ കുന്നംകുളം ദയാ റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Previous Post Next Post