പകുതിയോളം കാലികളെ കാണാനില്ല; നഷ്ടം 68.13 ലക്ഷം.


പകുതിയോളം കാലികളെ കാണാനില്ല; നഷ്ടം 68.13 ലക്ഷം.



വയനാട് ദുരന്തത്തില്‍ ക്ഷീരവികസന മേഖലയില്‍ 68.13 ലക്ഷം രൂപയുടെ നഷ്ടമെന്ന് ക്ഷീര വികസന വകുപ്പിന്‍റെ പ്രാഥമിക വിലയിരുത്തല്‍.

12 ക്ഷീര കര്‍ഷകരാണ് ദുരന്തബാധിത മേഖലയില്‍ ഉണ്ടായിരുന്നത്. 30 ഏക്കര്‍ പുല്‍കൃഷി നശിച്ചു. 7.8 ലക്ഷം രൂപയുടെ നഷ്ടം ഇതുമൂലമുണ്ടായി.

112 കന്നുകാലികളാണ് ഇവിടെ ഉണ്ടായിരുന്നത്. ഇതില്‍ 48 എണ്ണം മാത്രമേ ശേഷിക്കുന്നുള്ളൂ. മറ്റുള്ളവക്ക് ജീവന്‍ നഷ്ടമാവുകയോ കാണാതാവുകയോ ചെയ്തു. ഇതുവഴി 51.2 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. കാലിത്തൊഴുത്തുകള്‍ നശിച്ചതുമൂലം 8.4 ലക്ഷം രൂപയുടെയും നഷ്ടമുണ്ടായി.





Previous Post Next Post