കേരള പൊലീസിലെ 17 എസ്.പിമാര്‍ക്ക് ഐ.പി.എസ്

കേരള പൊലീസിലെ 17 എസ്.പിമാര്‍ക്ക് ഐ.പി.എസ്



തിരുവനന്തപുരം: 2021, 2022 വർഷങ്ങളിലെ ഐ.പി.എസ് ഒഴിവുകളിലേക്ക് കേരള പൊലീസില്‍ നിന്ന് എസ്.പിമാരെ തെരഞ്ഞെടുത്തു.

2021ലേക്ക് 12പേരുടെ പട്ടികയാണ് അംഗീകരിച്ചത്. 2022ലേക്ക് അഞ്ചുപേരെയും തെരഞ്ഞെടുത്തു.

ഇന്‍റഗ്രിറ്റി സർട്ടിഫിക്കറ്റ് അനുവദിക്കാത്തതിനാല്‍ മൂന്നുപേരുടെ പട്ടിക തിരിച്ചയച്ചു. ഇതില്‍ ഒരാള്‍ വാളയാർ കേസുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഉള്‍പ്പെട്ടയാളാണ്.

ഐ.പി.എസ് ലഭിച്ചവർ (2021): കെ.കെ. മാർക്കോസ്, എ. അബ്ദുല്‍ റഷി, പി.സി. സജീവൻ, വി.ജി. വിനോദ് കുമാർ, പി.എ. മുഹമ്മദ് ആരിഫ്, എ. ഷാനവാസ്, എസ്. ദേവമനോഹർ, കെ. മുഹമ്മദ് ഷാഫി, ബി. കൃഷ്ണകുമാർ, കെ. സലീം, ടി.കെ. സുബ്രഹ്മണ്യൻ, കെ.വി. മഹേഷ് ദാസ്.

2022: കെ.കെ. മൊയ്തീൻകുട്ടി, എസ്.ആർ. ജ്യോതിഷ് കുമാർ, വി.ഡി. വിജയൻ, പി. വാഹിദ്, എം.പി. മോഹനചന്ദ്രൻ നായർ.




Previous Post Next Post