നാടകീയ രംഗങ്ങള്‍ പുറത്ത്, തനിക്ക് വധശിക്ഷ നല്‍കണമെന്ന് കൊലക്കേസ് പ്രതി ജഡ്ജിയോട്
കൊലക്കുറ്റത്തിന് ജയിലില്‍ കഴിയുന്ന പ്രതി ജഡ്ജിയോട് തനിക്ക് വധശിക്ഷ നല്‍കണമെന്ന് അപേക്ഷിക്കുന്ന വീഡിയോ പുറത്ത്.
ഫ്ലോറിഡയില്‍ നിന്നുള്ള സ്റ്റീവൻ ലോറെൻസോ എന്ന 65 -കാരനാണ് ജേസണ്‍ ഗേല്‍ഹൗസ്, മൈക്കല്‍ വാച്ചോള്‍ട്ട്സ് എന്നീ രണ്ട് പേരെ ക്രൂരമായി കൊലപ്പെടുത്തിയതിന് ജയിലില്‍ കഴിയുന്നത്. വിധി പ്രസ്താവിക്കുന്നതിന് തൊട്ടുമുമ്ബാണ് ഇയാള്‍ ജഡ്ജിയോട് തനിക്ക് വധശിക്ഷ നല്‍കണം എന്ന് അപേക്ഷിച്ചതത്രെ.
ജഡ്ജിയായ ക്രിസ്റ്റഫർ സബെല്ലയുടെ മുന്നിലായിരുന്നു ലോറെൻസോയുടെ വിചിത്രമായ അപേക്ഷ. 2023 ഫെബ്രുവരിയില്‍ ഹില്‍സ്‌ബറോ കൗണ്ടി കോടതിയില്‍ നടന്ന ഈ വിചാരണയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞു. ശിക്ഷാവിധി വായിക്കുന്നതിന് മുമ്ബ് കോടതിമുറിയില്‍ ഉണ്ടായിരുന്ന ആർക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടോ എന്ന് ജഡ്ജി ചോദിച്ചിരുന്നു. ഇതിന് മറുപടിയെന്നോണം ലോറെൻസോ തന്റെ കൈ ഉയർത്തുകയായിരുന്നു. പിന്നീട്, അവിടെയുണ്ടായിരുന്ന എല്ലാവരോടും ഇയാള്‍ നന്ദി പറഞ്ഞു. ശേഷമാണ് പ്രോസിക്യൂട്ടർമാരോട് തനിക്ക് ഒരു വിരോധവുമില്ലെന്നും തനിക്ക് വധശിക്ഷ നല്‍കണമെന്നും ജഡ്ജിയോട് അഭ്യർത്ഥിച്ചത്.