വന്നേരി ഹൈസ്കൂൾ ഒരുവട്ടം കൂടി ടീം വാട്ടർ ടാങ്ക് സ്കൂളിന് സമർപ്പിച്ചു

വന്നേരി ഹൈസ്കൂൾ ഒരുവട്ടം കൂടി ടീം വാട്ടർ ടാങ്ക് സ്കൂളിന് സമർപ്പിച്ചു 
വന്നേരി ഹൈസ്കൂൾ 1994-95 ബാച്ച് ഒരുവട്ടം കൂടി ടീം കുടിവെള്ള പദ്ധതിയുടെ ഭാഗമായി വാട്ടർ ടാങ്ക് സ്കൂളിന് സമർപ്പിച്ചു 

വന്നേരി ഹൈസ്കൂളിലെ 1994 95 ബാച്ച് വിദ്യാർത്ഥികളുടെ പൂർവ വിദ്യാർത്ഥി സംഗമം 2024 ആഗസ്റ്റ് 25ന് വന്നേരി ഹൈസ്കൂളിൽ വച്ച് നടക്കുന്നു, സംഗമത്തിന്റെ ഭാഗമായി സ്കൂളിലേക്ക് നിർമ്മിച്ചു നൽകുന്ന കുടിവെള്ള പദ്ധതിയുടെ ഭാഗമായി വാട്ടർ ടാങ്ക് സ്കൂളിന് സമർപ്പിച്ചു.

പൂർവ്വ വിദ്യാർത്ഥി സംഗമത്തിന്റെ ലോഗോ പ്രകാശനവും അതിനോട് അനുബന്ധിച്ച് പുറത്തിറക്കുന്ന മാഗസിൻ്റെ കവർപേജ് പ്രകാശനവും നടന്നു

വന്നേരി ഹൈസ്കൂളിൽ വച്ച് നടന്ന ചടങ്ങിന് ഷഹീർ ഉമ്മർ സ്വാഗതം പറഞ്ഞു, വാട്ടർടാങ്ക് സമർപ്പണം സ്കൂൾ മാനേജർ ശ്രീമതി രമണി അശോകൻ ഉദ്ഘാടനം ചെയ്തു. ഒരുവട്ടം കൂടി പരിപാടിയുടെ പോസ്റ്റർ പ്രകാശനം വന്നേരി സ്കൂൾ ഹെഡ് മിസ്ട്രസ് മില്ലി ടീച്ചറും സുവനീറിന്റെ കവർ പേജ് പ്രകാശനം വന്നേരി ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ശ്രീമതി സന്ധ്യ ടീച്ചറും നിർവഹിച്ചു.

പ്രസ്തുത ചടങ്ങിൽ 1994 95 ബാച്ചിലെ വിദ്യാർത്ഥികളായ ഷക്കീല ശരീഫ്, റീന രാജേഷ്, ഫൈസൽ, ഷക്കീർ, ലില്ലി, അജ്മൽ, രമേശ്,സബീന ദിലീപ്, സ്മിത, വാഹിത, ശ്രീജിത, സുനിൽ,എന്നിവർ പങ്കെടുത്തു.
Previous Post Next Post