ജീവകാരുണ്യവുമായി കേരള ബിയേർഡ് സൊസൈറ്റിയുടെ ‘താടിമാമാങ്കം’
ചാവക്കാട് : ഒട്ടേറെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ നന്മകളുമായി കേരള ബിയേർഡ് സൊസൈറ്റിയുടെ ഏഴാം സംസ്ഥാന വാർഷികസമ്മേളനം ‘താടിമാമാങ്കം’ എന്ന പേരിൽ നടന്നു. ‘തണലേകുന്ന കരങ്ങൾ തളരാതിരിക്കട്ടെ’ എന്ന ആശയവുമായി ബ്ലാങ്ങാട് ബിസ്മി ഓഡിറ്റോറിയത്തിൽ നടന്ന താടിമാമാങ്കം സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാരായ ശരത് കൃഷ്ണൻ, ഗീതാമ്മ എന്നിവർ ഉദ്ഘാടനം ചെയ്തു. കെ.ബി.എസ്. സംസ്ഥാന പ്രസിഡന്റ് ഷെഫീഖ് സുലൈമാൻ പാവറട്ടി അധ്യക്ഷനായി. 2024 ഫീനിക്സ് പുരസ്‌കാരജേതാവ് മാസ്റ്റർ യാസീൻ വിശിഷ്ടാതിഥിയായി.
കിടപ്പുരോഗികൾക്ക് ചികിത്സാസഹായം, അനാഥാലയത്തിലേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ, അംഗപരിമിതർക്ക് വീൽചെയർ, വിദ്യാർഥികൾക്ക് പഠനസഹായം ഉൾപ്പെടെ ഒട്ടേറെ ജീവകാരുണ്യപ്രവർത്തനങ്ങളാണ് വാർഷികസമ്മേളനത്തിൽ നടന്നത്. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു.
സംസ്ഥാന സെക്രട്ടറി അരുൺ പിഴല, ഉപദേശകസമിതി അംഗം അനസ് അബ്ദുള്ള, ജില്ലാ പ്രസിഡന്റ് ബി.എച്ച്. ഷഫീഖ് എടക്കഴിയൂർ, ഡോ. ഷൗജാത്, പ്രവീൺ പരമേശ്വരൻ, ആഷിക് ഷംസുദ്ദീൻ, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ക്ലബ്ബ് എഫ്.എം. റേഡിയോ ജോക്കി വിനീത്, മൊയ്‌നുദ്ദീൻ, സിയ ചാവക്കാട്, ഡോ. ഡി. സതീഷ്‌കുമാർ, ഷഫീർ അഫയൻസ്, ടോണി തൃശ്ശൂർ, സാജൻ കേച്ചേരി, വി.ആർ. പ്രീജു, നിയാസ് പട്ടാമ്പി, വിനീത് കരുവാരക്കുണ്ട് എന്നിവർ പ്രസംഗിച്ചു. ഷാഫി ഉപ്പുങ്ങൽ, പി.പി. ജിതീഷ്, എം.എ. അവിനാഷ് എന്നിവർ നേതൃത്വം നൽകി.