എടപ്പാള്‍ വെറൂര്‍ തീയന്നൂർ ശിവക്ഷേത്രത്തിൽ ഭണ്ഡാരം പൊളിച്ച് മോഷണം
എടപ്പാൾ: കാവിൽപടി വെറൂർ തീയന്നൂർ ശിവക്ഷേത്രത്തിൽ ഭണ്ഡാരം പൊളിച്ച് മോഷണം.മൂന്ന് ഭണ്ഡാരങ്ങളാണ് കുത്തിത്തുറന്ന് പണം മോഷ്ടിച്ചത്. ക്ഷേത്ര ഭാരവാഹികളുടെ പരാതിയെ തുടർന്ന് പൊന്നാനി എസ് ഐ അരുണിന്റെ നേതൃത്വത്തിൽ പോലീസ് എത്തി പരിശോധന നടത്തി.പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്