'പ്രധാനമന്ത്രി മോദി വാതുറക്കട്ടെ, ഞാൻ നിശബ്ദനാകാം'; പാര്‍ലമെന്റില്‍ രൂക്ഷവിമര്‍ശനവുമായി മണിപ്പുര്‍ എംപി
ഇംഫാല്‍: മണിപ്പുരിലെ പ്രതിസന്ധിയില്‍ കേന്ദ്ര സർക്കാർ മൗനം പാലിക്കുന്നതിനെ നിശിതമായി വിമർശിച്ച് കോണ്‍ഗ്രസ് എംപി അംഗോംച ബിമല്‍ അകോയ്ജാം പാർലമെന്റില്‍ നടത്തിയ പ്രസംഗം സാമൂഹികമാധ്യമങ്ങളില്‍ തരംഗമായി.
തിങ്കളാഴ്ച അർദ്ധരാത്രിയിലായിരുന്നു ലോകസ്ഭയില്‍ ജെഎൻയു മുൻ പ്രൊഫസർ കൂടിയായ ബിമല്‍ അകോയ്ജാമിന്റെ പ്രസംഗം.
മണിപ്പുരില്‍ അക്രമങ്ങളും ദുരിതങ്ങളും വർധിച്ചിട്ടും സ്ഥിതിഗതികള്‍ അഭിസംബോധന ചെയ്യാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെ വിമർശിച്ച അദ്ദേഹം, സർക്കാർ കാര്യക്ഷമമായ ഇടപെടല്‍ നടത്താത്തതിനെ ചോദ്യം ചെയ്യുകയും ചെയ്തു. കൊളോണിയല്‍ കാലത്തിന്റെ തുടർച്ചയാണ് പ്രധാനമന്ത്രി അടക്കമുള്ളവരുടെ ഈ മൗനത്തില്‍ പ്രതിഫലിക്കുന്നതെന്നും ബിമല്‍ പറഞ്ഞു