മതിലകത്ത് വ്യാജ സ്വർണം പണയം വെച്ച് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ
വ്യാജ സ്വർണം പണയം വെച്ച് പണം തട്ടിയ കേസിൽ യുവാവിനെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. മതിലകം മതിൽ മൂല സ്വദേശി ഷബീബ് ആണ് അറസ്റ്റിൽ ആയത്. മതിലകം ഇൻസ്പെക്ടർ എം.കെ. ഷാജി, എസ്.ഐ. എം.എം.റിജി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 14 ന് പൂവ്വത്തുംകടവ് ഫാർമേഴ്സ് കോപ്പറേറ്റീവ് ബാങ്കിലാണ് ഇയാൾ രണ്ട് വള പണയം വെച്ച് 85,103 രൂപ തട്ടിയെടുത്തത്. വീണ്ടും ഇതേ പണയത്തിൽ തന്നെ പുതുക്കിയെടുക്കാൻ എത്തിയപ്പോൾ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് ബാങ്ക് അധികൃതർ തിരിച്ചറിഞ്ഞത്. തുടർന്ന് ബാങ്ക് മാനേജർ നൽകിയ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.