എൻ.ജി.ഒ. അസോ. ധർണ

എൻ.ജി.ഒ. അസോ. ധർണ
ചാവക്കാട് : കേരള എൻ.ജി.ഒ. അസോസിയേഷൻ ചാവക്കാട് താലൂക്ക് കമ്മിറ്റി താലൂക്ക് ഓഫീസിനുമുൻപിൽ 'പ്രതിഷേധാഗ്‌നി' ധർണ നടത്തി. ശമ്പള പരിഷ്‌കരണ നടപടി സ്വീകരിക്കുക, 20 ശതമാനം ഇടക്കാലാശ്വാസം ജൂലായ്‌ മാസശമ്പളത്തിൽ അനുവദിക്കുക, ഡി.എ. കുടിശ്ശിക അനുവദിക്കുക, ലീവ് സറണ്ടർ പണമായി അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ സംഘടിപ്പിച്ചത്.

ജില്ലാ വൈസ് പ്രസിഡന്റ് വി. യൂനസ് ഉദ്ഘാടനം ചെയ്തു. വിനേഷ് കോളേങ്ങാടൻ അധ്യക്ഷനായി. നാട്ടിക ബ്രാഞ്ച് പ്രസിഡന്റ് ടി.കെ. സ്വപ്ന, സെക്രട്ടറി എം.എസ്. ബിജു, പി.എം. വിദ്യാസാഗർ, കെ.ബി. ഹരീഷ്, വി.ഡി. ഷാജൻ എന്നിവർ പ്രസംഗിച്ചു.
Previous Post Next Post