അമ്മ, മാക്സിം ഗോർക്കിയുടെ വിഖ്യാത നോവൽ ചർച്ച ചെയ്തു

 അമ്മ, മാക്സിം ഗോർക്കിയുടെ വിഖ്യാത നോവൽ ചർച്ച ചെയ്തു



ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല മാക്സിം ഗോർക്കിയുടെ വിശ്വപ്രസിദ്ധമായ നോവൽ ചർച്ച നടത്തി. സോമൻ ചെമ്പ്രേത്ത് കൃതിയെ ആസ്പദമാക്കി ആ മുഖപ്രഭാഷണം നിർവ്വഹിച്ചു.വിപ്ലവകാരികളെയും വിപ്ലവപ്രസ്ഥാനങ്ങളെയും എക്കാലത്തും പ്രചോദിപ്പിച്ച കൃതിയാണ് അമ്മ എന്ന് ആമുഖഭാഷണത്തിൽ ചൂണ്ടിക്കാട്ടി.ഗ്രന്ഥശാല സെക്രട്ടറി പന്താവൂർ കൃഷ്ണൻ നമ്പൂതിരി സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് പി കെ രാജൻ അധ്യക്ഷത വഹിച്ചു.കെ വി ഇസ് ഹാഖ് ചർച്ചയുടെ മോഡറേറ്ററായി. കെ വി ശശീന്ദ്രൻ കെ ഉണ്ണികൃഷ്ണൻ എം ശ്രീധരൻ മാസ്റ്റർ അഡ്വ.വി ശശികുമാർ എന്നിവർ പങ്കെടുത്തു. പി വി നസീർ നന്ദി പ്രകാശിപ്പിച്ചു.



Previous Post Next Post