ചങ്ങരംകുളം ചിയ്യാനൂരില്‍ വീട്ടമ്മയെയും മകനെയും അക്രമിച്ച് സ്വര്‍ണ്ണമാല കവര്‍ന്നു

ചങ്ങരംകുളം ചിയ്യാനൂരില്‍ വീട്ടമ്മയെയും മകനെയും അക്രമിച്ച് സ്വര്‍ണ്ണമാല കവര്‍ന്നു


ചങ്ങരംകുളം ചിയ്യാനൂരില്‍ വീട്ടില്‍ കയറി യുവതിയെ അക്രമിച്ച് നാലര പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണ മാല കവര്‍ന്നു.ചിയ്യാനൂരില്‍ താമസിക്കുന്ന വട്ടപ്പറമ്പില്‍ മണികണ്ഠന്റെ ഭാര്യ 45 വയസുള്ള പ്രമീളയെയാണ് അക്രമിച്ച് സ്വര്‍ണ്ണമാല കവര്‍ന്നത്.അക്രമം തടയാന്‍ ശ്രമിച്ച പ്രമീളയുടെ മകന്റെ മിധുനെയും അക്രമിച്ച സംഘം ഓടി രക്ഷപ്പെടുകയായിരുന്നു.മുഖത്ത് പരിക്കേറ്റ പ്രമീളയെയും,കൈക്ക് പരിക്കേറ്റ മകന്‍ മിധുന്‍ നെയും ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.അപ്രതീക്ഷിതമായി മാസ്ക് ധരിച്ച് വീട്ടില്‍ കയറിയ രണ്ട് പേര്‍ കട്ടിലില്‍ കിടക്കുകയായിരുന്ന പ്രമീളയുടെ മുഖം പൊത്തിപ്പിടിച്ച് മാല പൊട്ടിക്കുകയായിരുന്നു.പ്രമീള കുതറി രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ കഴുത്തില്‍ പിടിച്ച് അമര്‍ത്തി മുഖത്ത് പരിക്കേല്‍പിക്കുകയും ചെയ്തു.ശബ്ദം കേട്ട് വന്ന മകനെയും അക്രമിച്ച് റൂമില്‍ തള്ളിയിട്ട് സംഘം ഓടി രക്ഷപ്പെടുകയായിരുന്നു.സംഭവം അറിഞ്ഞെത്തിയ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് പ്രമീളയെയും മകനെയും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.ചങ്ങരംകുളം പോലീസ് സംഭവ സ്ഥലത്ത് എത്തി പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Previous Post Next Post