കെ-മാറ്റ് ഉത്തര സൂചിക പ്രസിദ്ധീകരിച്ചു; ഈ മാസം അഞ്ച് വരെ പരാതികള്‍ സമര്‍പ്പിക്കാം

കെ-മാറ്റ് ഉത്തര സൂചിക പ്രസിദ്ധീകരിച്ചു; ഈ മാസം അഞ്ച് വരെ പരാതികള്‍ സമര്‍പ്പിക്കാം
തിരുവനന്തപുരം |  ഈ അധ്യയന വര്‍ഷത്തെ എംബിഎ പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയുടെ ഉത്തര സൂചിക പ്രസിദ്ധീകരിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും വിവിധ കേന്ദ്രങ്ങളില്‍ ജൂണ്‍ 30 നായിരുന്നു കമ്പ്യൂട്ടര്‍ അധിഷ്ഠിത കെ- മാറ്റ് പരീക്ഷ നടന്നത്.

പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ കയറി ഉത്തരസൂചിക നോക്കാനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. ഉത്തര സൂചികകള്‍ സംബന്ധിച്ച് പരാതികളുള്ള അപേക്ഷകര്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലുള്ള കാന്‍ഡിഡേറ്റ് പോര്‍ട്ടലിലെ ആന്‍സര്‍ കീ ചലഞ്ച് എന്ന മെനുവിലൂടെ പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്.ആക്ഷേപമുന്നയിക്കുന്ന ഓരോ ചോദ്യത്തിനും 100 രൂപ എന്ന ക്രമത്തില്‍ ഫീസ് ഓണ്‍ലൈനായി ഒടുക്കേണ്ടതാണ്. ജൂലൈ അഞ്ച് ഉച്ചയ്ക്ക് രണ്ട് മണി വരെ പരാതികള്‍ സമര്‍പ്പിക്കാം. ഹെല്‍പ് ലൈന്‍ നമ്പര്‍ : 0471 2525300.

 
Previous Post Next Post