കര്‍ണാടക മണ്ണിടിച്ചില്‍; അര്‍ജുനെ രക്ഷപ്പെടുത്താന്‍ ആവശ്യമായ ഇടപെടല്‍ നടത്തിവരികയാണെന്ന് മുഹമ്മദ് റിയാസ്‌

കര്‍ണാടക മണ്ണിടിച്ചില്‍; അര്‍ജുനെ രക്ഷപ്പെടുത്താന്‍ ആവശ്യമായ ഇടപെടല്‍ നടത്തിവരികയാണെന്ന് മുഹമ്മദ് റിയാസ്‌
തിരുവനന്തപുരം | കര്‍ണാടകയില്‍ മണ്ണിടിഞ്ഞ് കാണാതായ ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനായി സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ ഇടപെടല്‍ നടത്തിവരികയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.

കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെട്ട് അപകടസ്ഥലത്ത് അടിയന്തര ഇടപെടല്‍ നടത്താന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറി വി വേണുവിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കോഴിക്കോട് കലക്ടറെ ഏകോപനത്തിന് ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി റിയാസ് പറഞ്ഞു.

അര്‍ജുന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്ന കാര്യം ബന്ധുക്കളെ അറിയിച്ചിട്ടുണ്ടെന്നും റിയാസ് പറഞ്ഞു.
Previous Post Next Post