ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യമില്ല; കോണ്‍ഗ്രസിന് വെല്ലുവിളി, ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എഎപി

ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യമില്ല; കോണ്‍ഗ്രസിന് വെല്ലുവിളി, ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എഎപി
ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹരിയാനയില്‍ എഎപി - കോണ്‍ഗ്രസ് (ഇന്ത്യ സഖ്യം) പാര്‍ട്ടികള്‍ പരസ്പരം മത്സരിക്കും.


സംസ്ഥാനത്ത് ആംആദ്മി പാ‍‌‌‌‌‌‌‌ർ‌ട്ടി‌‌‌‌‌‌‌‌‌‌‌‌ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ അറിയിച്ചതോടെയാണ് ഇന്ത്യ സഖ്യം ഉണ്ടാകില്ലെന്ന് വ്യക്തമായത്. സംസ്ഥാനത്ത് 90 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് എഎപിയുടെ തീരുമാനം. കോണ്‍ഗ്രസ് അടക്കം മറ്റൊരു പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കില്ലെന്ന് ഛണ്ഡീഗഡില്‍ നടത്തിയ വാർത്താ സമ്മേളനത്തില്‍ ഭഗവന്ത് മാൻ വ്യക്തമാക്കിയത്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഹരിയാനയില്‍ പ്രതിപക്ഷ പാർട്ടികള്‍ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായാണ് മത്സരിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 10 സീറ്റുകളില്‍ ഒൻപതിടത്ത് കോണ്‍ഗ്രസും ഒരിടത്ത് ആം ആദ്മി പാര്‍ട്ടിയും സഖ്യമായാണ് മത്സരിച്ചിരുന്നത്. എന്നാല്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ബിജെപി സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന് സംസ്ഥാനത്ത് നേട്ടമുണ്ടാക്കാനായി. നേരത്തെ പത്ത് സീറ്റിലും ജയിച്ച ബിജെപി ഇത്തവണ അഞ്ചിലേക്ക് ചുരുങ്ങി. അവശേഷിക്കുന്ന അഞ്ച് സീറ്റിലും ജയിച്ച കോണ്‍ഗ്രസ് സംസ്ഥാനത്ത് നില മെച്ചപ്പെടുത്തുകയായിരുന്നു.
Previous Post Next Post