പഠനത്തിനു വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നതിന് മാറ്റം വേണം:പിപി സുനീർ എംപി

പഠനത്തിനു വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നതിന് മാറ്റം വേണം:പിപി സുനീർ എംപി
ചങ്ങരംകുളം:വിദ്യാർഥികൾ പഠനത്തിന് വിദേശ നാടുകളെ ആശ്രയിക്കുന്ന അവസ്ഥക്കു മാറ്റം വരണമെന്നും  ശേഷി വികസനത്തിലൂന്നിയ പഠനവും മികച്ച തൊഴിലിടങ്ങളും നമ്മുടെ നാട്ടിൽ തന്നെ സാധ്യമാക്കുന്നതിന് അധ്യാപകരും സർക്കാരുകളും യോജിച്ച പദ്ധതികൾ തയ്യാറാക്കണമെന്നും അഡ്വ : പി പി സുനീർ എം പി ആവശ്യപ്പെട്ടു.പന്താവൂർ ഇർശാദിൽ കെ പി എസ് എ എടപ്പാൾ സഹോദയ സംഘടിപ്പിച്ച അധ്യാപക പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രദേശത്തെ പതിനഞ്ചോളം സ്കൂളുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അഞ്ഞൂറോളം അധ്യാപകർ സംബന്ധിച്ചു സെഷനുകൾക്ക് ഡോക്ടർ കെ എം ഷരീഫ് ,ഗിരീഷ് കുമാർ നേതൃത്വം നൽകി.സിദ്ദീഖ് മൗലവി ഐലക്കാട് അധ്യക്ഷത വഹിച്ചു. പി പി യൂസഫലി , ലഥീഫ് പാണക്കാട്, ജയൻ കാമ്പ്രത്ത്, പ്രമോദ്  തലാപ്പിൽ , എ പി അഷറഫ്  ,ദീപ ഒ ടി , വാരിയത്ത് മുഹമ്മദലി ,കെ എം ശരീഫ് ബുഖാരി, നിതീഷ് , പി പി നൗഫൽ സഅദി ,  ശാന്തിനി പ്രസംഗിച്ചു
Previous Post Next Post