ഏകദിന ശില്പശാല

ഏകദിന ശില്പശാല

തൃശ്ശൂർ : സംസ്ഥാന ഔഷധസസ്യ ബോർഡും കൃഷിവകുപ്പും ചേർന്ന് ഔഷധസസ്യകൃഷി സംബന്ധിച്ച് കൃഷി ഓഫീസർമാർക്ക് ഏകദിന ശില്പശാല നടത്തി. ഔഷധി ചെയർപേഴ്‌സൺ ശോഭനാ ജോർജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഔഷധസസ്യ ബോർഡ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഡോ. ടി.കെ. ഹൃദിക്ക് അധ്യക്ഷനായി.

ജില്ലയിൽ ഈ വർഷം 200 ഏക്കറിലേക്ക് ഔഷധകൃഷി വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കെ.വി. ഗോവിന്ദൻ, ഒ.ജെ. സമീഷ്‌കുമാർ, പി.ഐ. മുഹമ്മദ് ഹാരിസ്, എൻ. മിനിരാജ്, എ.ഒ. സണ്ണി, ഡോ. ഒ.എൽ. പയസ്, കെ.ജെ. ഡാന്റസ്, കെ.പി. പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.
Previous Post Next Post