കുവൈത്തില്‍ പൊതുമാപ്പ് കാലാവധി അവസാനിച്ചു; ഇന്ന് മുതല്‍ അതിശക്ത സുരക്ഷാ പരിശോധന

കുവൈത്തില്‍ പൊതുമാപ്പ് കാലാവധി അവസാനിച്ചു; ഇന്ന് മുതല്‍ അതിശക്ത സുരക്ഷാ പരിശോധന
കുവൈത്ത് സിറ്റി | കുവൈത്തില്‍ താമസ നിയമലംഘകരായ വിദേശികക്ക് പിഴ കൂടാതെ രാജ്യം വിടുകയോ പിഴ അടച്ചു റെസിഡന്‍സി നിയമ വിധേയമാകുവാനോ ഉള്ള അവസരം നല്‍കി കൊണ്ട് കഴിഞ്ഞ മാര്‍ച്ച് 17 മുതല്‍ ജൂണ്‍ 17 വരെ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രത്യേക സാഹചര്യത്തില്‍ ജൂണ്‍ 30വരെ നീട്ടി നല്‍കിയിരുന്നു. ഈ സമയപരിധിയും അവസാനിച്ച സ്ഥിതിക്ക് ഇനിയും പൊതുമാപ്പിന്റെ ആനുകൂല്യം ഉപയോഗപെടുത്താത്ത നിയമലംഘകരെ കണ്ടെത്തുന്നതിന്ന് രാജ്യ വ്യാപകമായി അതിശക്തമായ പരിശോധനക്കാണ് ആഭ്യന്തര മന്ത്രാലയം പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ എല്ലാ ഭാഗങ്ങളിലും ശക്തമായ റൈഡിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഇനി പരിശോധനയില്‍ പിടിയിലാകുന്നവരെ നേരത്തെ തയാറാക്കിയ പാര്‍പ്പിട കേന്ദ്രങ്ങളിലേക്ക് മാറ്റും. നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്ന മുറക്ക് ഇവരെ ഇനി ഒരിക്കലും രാജ്യത്തേക്ക് കടക്കാന്‍ സാധിക്കാത്ത വിധം നാടുകടത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അതോടൊപ്പം നിയമലംഘകര്‍ക്ക് അഭയം നല്‍കുന്ന വിദേശികള്‍ക്ക് മേല്‍ ശക്തമായ നിയമനടപടികള്‍ക്ക് വിധേയരാക്കും. നിയമലംഘകരെ ജോലിക്ക് വെക്കുന്ന കമ്പനി കളുടെ സ്വദേശി സ്‌പോണ്‍സര്‍ഷിപ്പ് എടുത്തമാറ്റും. നിയമ ലംഘകര്‍ക്കു അഭയം നല്‍കുന്ന വിദേശികളെ നാട് നടത്തുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

പൊതു മാപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പ് 1,20000 താമസ നിയമലംഘകരയിരുന്നു കുവൈത്തില്‍ ഉണ്ടായിരുന്നത.് എന്നാല്‍ ഇവരില്‍ നിന്നും പൊതുമാപ്പ് ഉപയോഗപെടുത്തിയത് വെറും 35000 പേരാണ.് ബാക്കി യുള്ള 85000 പേര്‍ ഇപ്പോഴും നിയമലംഘകരായി തുടരുന്നു എന്നാണ് പറയപ്പെടുന്നത്. ഇവരെ കണ്ടെത്താനാണ് നിലവിലെ ശക്തമായ സുരക്ഷ പരിശോധന.
Previous Post Next Post