നിയമജ്ഞർക്ക് ഉത്തരവാദിത്വമേറുന്നു:അഡ്വ :ദിലീപ് പൂളക്കോട്
ചങ്ങരംകുളം :ഭരണഘടനയുടെ നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടുന്നതും കുറ്റകൃത്യങ്ങളുടെ ആധിക്യവും നിയമജ്ഞരുടെ ഉത്തരവാദിത്തങ്ങൾ വർദ്ധിപ്പിക്കുകയാണെന്ന് സുപ്രീം കോടതി സീനിയർ അഭിഭാഷകൻ അഡ്വ :ദിലീപ് പൂളങ്കോട് ചൂണ്ടിക്കാട്ടി.പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ മോഡൽ പാർലമെന്റിൽ തെരഞ്ഞെടുക്കപ്പെട്ടവർക്കു സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇർശാദ് പ്രസിഡണ്ട് സിദ്ദീഖ് മൗലവി അയിലക്കാട് അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ കെ എം ശരീഫ് ബുഖാരി,വാരിയത്ത് മുഹമ്മദലി, ഹസൻ നെല്ലിശേരി, പി പി നൗഫൽ സഅദി ,കെ പി എം ബശീർ സഖാഫി, ടി സി അബ്ദുറഹ്മാൻ,മുഹമ്മദ് അബ്ദു സലീം വയനാട് പ്രസംഗിച്ചു.