വൈദ്യുതി കമ്പി പൊട്ടിവീണു, കുത്തിയൊഴുകുന്ന തോട്ടിലിറങ്ങി ലൈൻമാന്റെ സാഹസികത
മലപ്പുറം: പൊട്ടിയ വൈദ്യുതലൈൻ പുനഃസ്ഥാപിക്കാൻ കുത്തിയൊഴുകുന്ന തോട്ടിലിറങ്ങി കെ.എസ്.ഇ.ബി ജീവനക്കാരൻ്റെ സാഹസികത.
കെ.എസ്.ഇ.ബി വാണിയമ്പലം സെക്ഷനിലെ ലൈൻമാൻ സജീഷാണ് ജോലിയുടെ ഭാഗമായി സാഹസിക പ്രവർത്തനം നടത്തിയത്.
വണ്ടൂരിന് സമീപമുള്ള പോരൂർ താളിയംകുണ്ട് കാക്കത്തോടിന് കുറുകെയുള്ള ഇലക്‌ട്രിക് കമ്പിയാണ് പൊട്ടി തോട്ടില്‍ വീണത്. കമ്ബി പൊട്ടിയതിനെ തുടർന്ന് പ്രദേശത്തുള്ള 70 വയസ്സുകാരിയുടെ വീട്ടില്‍ രണ്ട് ദിവസമായി വൈദ്യുതിയില്ലായിരുന്നു.
വൈദ്യുതി പുനഃസ്ഥാപിക്കാനായി എത്തിയ കെ.എസ്.ഇ.ബി സംഘം തോട്ടില്‍നിന്ന് ഇലക്‌ട്രിക് കമ്പി വലിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തോട്ടിലെ പാറകള്‍ക്കിടയില്‍ കമ്പി കുടുങ്ങിക്കിടക്കുകയായിരുന്നു.