കൊടുങ്ങല്ലൂരിൽ മദ്രസ കെട്ടിടം തകർന്ന് വീണു; ഒഴിവായത് വൻ ദുരന്തം

കൊടുങ്ങല്ലൂരിൽ മദ്രസ കെട്ടിടം തകർന്ന് വീണു; ഒഴിവായത് വൻ ദുരന്തം
കൊടുങ്ങല്ലൂരിന് സമീപം ശ്രീനാരായണപുരത്ത് കനത്ത മഴയില്‍ മദ്രസ കെട്ടിടം തകർന്നുവീണു. കട്ടൻ ബസാർ വടക്കുഭാഗം ജലാലിയ മസ്ജിദിന് കീഴിലുള്ള മുഈനുസുന്ന മദ്രസയാണ് തകർന്നത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. മഴ മൂലം കഴിഞ്ഞ തിങ്കളാഴ്ച്ച മുതൽ മദ്രസയ്ക്ക് അവധി നൽകിയതിനാൽ വൻ ദുരന്തം ഒഴിവായി.
Previous Post Next Post