പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ചികിത്സാ ധനസഹായം കൈമാറി

പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ചികിത്സാ ധനസഹായം കൈമാറി
ചങ്ങരംകുളം:ഇരു വൃക്കകളും തകരാറിലായി സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബത്തിന് ചികിത്സാ സഹായവുമായി
പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനികള്‍.ഗൈഡ്സ് യൂനിറ്റും എൻ എസ് എസ് യൂണിറ്റും സംയുക്തമായാണ് തുക സമാഹരിച്ചത്‌.വിദ്യാർത്ഥികളിൽ നിന്നും സമാഹരിച്ചതുക ചികിത്സാ സഹായസമിതിക്ക് കൈമാറി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയുടെ പിതാവു കൂടിയാണ് ഇരു വൃക്കകളും തകരാറിലായ വുക്തി.ചികിത്സാസഹായസമിതിക്കുവേണ്ടി അബ്ദുൾ റഷീദ് പാവിട്ടപ്പുറം തുക ഏറ്റുവാങ്ങി.പ്രിൻസിപ്പാൾ വില്ലിംഗ്ടൺപി.വി.ഗൈഡ്സ് ക്യാപ്റ്റൻ സുമിത ടി.എസ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ജംഷിയ ബി.പി, സുബൈർ സിന്ദഗി എന്നിവർ പങ്കെടുത്തു
Previous Post Next Post