അവകാശവാദങ്ങളൊക്കെ തുറന്ന കത്തിലാക്കിയത് നന്നായി, അല്ലെങ്കില്‍'; മന്ത്രിക്ക് മറുപടിക്കത്തുമായി പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് തദ്ദേശ മന്ത്രി എം ബി രാജേഷ് എഴുതിയ കത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
സംസ്ഥാനത്ത് മാലിന്യ നീക്കവും സംസ്‌ക്കരണവും കുറ്റമറ്റതാണെന്നും അതുമായി ബന്ധപ്പെട്ട് ഒരു പ്രശ്‌നങ്ങളും ഇല്ലെന്നുമാണ് അങ്ങ് സ്ഥാപിക്കാന്‍ ശ്രമിച്ചത്. അവകാശവാദങ്ങളൊക്കെ തുറന്ന കത്തിലാക്കിയത് നന്നായി. അത് വായിച്ചവരാരും, അങ്ങയുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും അതൊക്കെ സമ്മതിച്ചു തരുമെന്ന് തോന്നുന്നില്ലെന്ന് സതീശൻ കത്തില്‍ പറഞ്ഞു.
മാലിന്യ സംസ്‌കരണത്തില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് സംസ്ഥാനത്ത് വ്യാപകമായി ജലജന്യരോഗങ്ങള്‍ ഉള്‍പ്പെടെ പടര്‍ന്നു പിടിക്കുന്നത്. ആരോഗ്യരംഗത്ത് മുന്‍പന്തിയിലാണെന്ന് അവകാശപ്പെടുന്ന ഒരു സംസ്ഥാനത്ത് ഒരിക്കലും വന്നു കൂടാത്ത കോളറ അടക്കമുള്ള രോഗങ്ങളാണ് പടര്‍ന്നു പിടിക്കുന്നത്. ഇതിന് കാരണം മഴക്കാല പൂര്‍വശുചീകരണവും മാലിന്യസംസ്‌കരണവും പാളിയതല്ലെങ്കില്‍ പിന്നെ എന്താണെന്നും സതീശൻ കത്തില്‍ ചോദിച്ചു.
പ്രതിപക്ഷ നേതാവിന്‍റെ കത്തിന്‍റെ പൂര്‍ണ രൂപം
പ്രിയപ്പെട്ട തദ്ദേശ വകുപ്പ് മന്ത്രീ,
മാലിന്യ സംസ്‌ക്കരണം സംബന്ധിച്ച് കഴിഞ്ഞ ദിവസം അങ്ങ് എനിക്ക് എഴുതിയ തുറന്ന കത്ത് ശ്രദ്ധയില്‍പ്പെട്ടു. സംസ്ഥാനത്ത് മാലിന്യ നീക്കവും സംസ്‌ക്കരണവും കുറ്റമറ്റതാണെന്നും അതുമായി ബന്ധപ്പെട്ട് ഒരു പ്രശ്‌നങ്ങളും ഇല്ലെന്നുമാണ് അങ്ങ് സ്ഥാപിക്കാന്‍ ശ്രമിച്ചത്. അവകാശവാദങ്ങളൊക്കെ തുറന്ന കത്തിലാക്കിയത് നന്നായി. അത് വായിച്ചവരാരും, അങ്ങയുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും അതൊക്കെ സമ്മതിച്ചു തരുമെന്ന് തോന്നുന്നില്ല. സംസ്ഥാനത്ത് എവിടെയാണ് മാലിന്യക്കൂമ്ബരമില്ലാത്തത്? ഏതെങ്കിലും ഒരു പഞ്ചായത്തോ വാര്‍ഡോ ഉണ്ടോ? പിന്നെ, മാലിന്യ നീക്കത്തിന് വേണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച നടപടികളെ കുറിച്ച് അങ്ങ് വിശദമാക്കുന്നുണ്ട്. അത്തരം നടപടികള്‍ക്ക് പൂര്‍ണപിന്തുണ നല്‍കാം. പക്ഷെ മാലിന്യക്കൂമ്ബാരത്തിന് നടുവില്‍ കിടന്നു കൊണ്ട് ഇവിടെ എല്ലാം ശരിയാക്കിയെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് പൊതുജനത്തോടുള്ള വെല്ലുവിളിയാണെന്ന് വിനയപൂര്‍വം ഓര്‍മ്മപ്പെടുത്തട്ടെ.
ഗുരുവായൂരില്‍ ശവക്കോട്ട എന്നറിയപ്പെട്ടതുള്‍പ്പെടെ അനേകം മാലിന്യ നിക്ഷേപ കേന്ദ്രങ്ങള്‍ പൂങ്കാവനങ്ങളും പാര്‍ക്കുകളുമായി മാറിയെന്നും അവിടേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കുന്നതായും അങ്ങ് കത്തില്‍ പറയുന്നു. മാലിന്യ നിക്ഷേപ കേന്ദ്രങ്ങള്‍ക്ക് അത്തരമൊരു മാറ്റമുണ്ടെങ്കില്‍ അത് സ്വാഗതാര്‍ഹം തന്നെ. അങ്ങയുടെ മണ്ഡലത്തില്‍പ്പെടുന്ന നാഗലശേരി പഞ്ചായത്തിലെ കൂറ്റനാട് ബസ് സ്റ്റാന്‍ഡ് യാര്‍ഡില്‍ ആ പഞ്ചായത്തിലെ മുഴുവന്‍ മാലിന്യങ്ങളും അറുനൂറിലധികം ചാക്കുകളിലായി മൂന്ന് ദിവസം സൂക്ഷിച്ചുവെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ കണ്ടിരുന്നു. ജനരോഷമുണ്ടായപ്പോള്‍ മാലിന്യക്കൂന ബസ് സ്റ്റാന്‍ഡില്‍ നിന്നും മാറ്റി പഞ്ചായത്ത് പ്രസിഡന്റിന്റെ പഴയ വീടിന്റെ മുറ്റത്ത് കൂട്ടിയിട്ടു. ഒന്നര മാസം മുന്‍പ് നടന്ന ഈ സംഭവത്തിന്റെ ചിത്രങ്ങള്‍ അടക്കം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കേരളത്തില്‍ നിരവധി എം.സി.എഫുകള്‍ നിര്‍മ്മിച്ചതായി തദ്ദേശ മന്ത്രി അവകാശപ്പെടുമ്ബോഴാണ് അങ്ങയുടെ തന്നെ മണ്ഡലത്തില്‍ നിന്നുള്ള ഈ കാഴ്ച. കേരളത്തിലെ ഭൂരിഭാഗം മേഖലകളിലും ഇതുതന്നെയാണ് അവസ്ഥ.
മാലിന്യ സംസ്‌കരണത്തില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് സംസ്ഥാനത്ത് വ്യാപകമായി ജലജന്യരോഗങ്ങള്‍ ഉള്‍പ്പെടെ പടര്‍ന്നു പിടിക്കുന്നത്. ആരോഗ്യരംഗത്ത് മുന്‍പന്തിയിലാണെന്ന് അവകാശപ്പെടുന്ന ഒരു സംസ്ഥാനത്ത് ഒരിക്കലും വന്നു കൂടാത്ത കോളറ അടക്കമുള്ള രോഗങ്ങളാണ് പടര്‍ന്നു പിടിക്കുന്നത്. ഇതിന് കാരണം മഴക്കാല പൂര്‍വശുചീകരണവും മാലിന്യസംസ്‌കരണവും പാളിയതല്ലെങ്കില്‍ പിന്നെ എന്താണ്?
ബ്രഹ്‌മപുരത്തെ മാലിന്യനീക്കവുമായി ബന്ധപ്പെട്ട് ഹൈക്കോടതി പോലും സര്‍ക്കാരിന്റെ ശ്ലാഘിച്ചെന്ന് അവകാശപ്പെടുന്ന മന്ത്രി, കരാറുകാര്‍ മാലിന്യക്കൂനയ്ക്ക് തീകൊടുത്താപ്പോഴുണ്ടായ ദുരവസ്ഥയെ കുറിച്ചും അന്ന് ഹൈക്കോടതി പറഞ്ഞതിനെ കുറിച്ചും മറന്നു പോയോ? മാലിന്യക്കൂനയ്ക്ക് തീയിട്ട സംഭവത്തില്‍
സര്‍ക്കാര്‍ എന്ത് അന്വേഷണമാണ് നടത്തിയത്? ഈ കരാറിന് പിന്നില്‍ അഴിമതിയുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. അര്‍ഹതയില്ലാത്ത കമ്ബനിക്ക് കരാര്‍ നല്‍കിയത് രാഷ്ട്രീയ ബന്ധത്തിന്റെ പേരിലാണെന്ന ഞങ്ങളുടെ ആരോപണത്തില്‍ എന്ത് അന്വേഷണമാണ് നടത്തിയത്? നിങ്ങള്‍ നടത്തിയ അഴിമതിയിലൂടെ പൊതുഖജനാവിനുണ്ടായ കോടിക്കണക്കിന് രൂപയുടെ നഷ്ടം ആര് നികത്തും? പി.എസ്.സി അംഗത്വം വില്‍പനയ്ക്ക് വച്ച തട്ടിപ്പിന് പിന്നില്‍ ഉള്‍പ്പെട്ട ഉന്നതരുടെ പേരുകള്‍ പുറത്തുവരാതിരിക്കാന്‍ സി.പി.എം തന്നെ പണം നല്‍കി