തെലങ്കാനയില്‍ സിവില്‍ സര്‍വിസ് പ്രിലിമിനറി യോഗ്യത നേടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒരു ലക്ഷം രൂപ
ഹൈദരാബാദ്: യു.പി.എസ്.സി സിവില്‍ സർവീസ് പ്രിലിമിനറി പരീക്ഷയില്‍ യോഗ്യത നേടുന്ന സംസ്ഥാനത്തെ ഉദ്യോഗാർത്ഥികള്‍ക്ക് ഒരു ലക്ഷം രൂപ ധനസഹായം നല്‍കുന്ന പദ്ധതിയുമായി തെലങ്കാന മുഖ്യമന്ത്രി എ.
രേവന്ത് റെഡ്ഡി. ഉദ്യോഗാർഥികള്‍ക്ക് ഏറെ സഹായകമാകുന്ന 'രാജീവ് ഗാന്ധി സിവില്‍സ് അഭയഹസ്തം' പദ്ധതി ഇന്നുമുതല്‍ ആരംഭിച്ചു. പ്രജാഭവനില്‍ വച്ചാണ് ഉദ്ഘാടനം നടന്നത്.
മത്സര പരീക്ഷകളിലെ വിജയത്തിനായി ആഗ്രഹിക്കുന്ന സിവില്‍ സർവീസ് ഉദ്യോഗസ്ഥരെ പിന്തുണയ്ക്കുന്നതിനാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സാമ്ബത്തിക സഹായത്തിന് അപേക്ഷിക്കാൻ അഭയഹസ്തം പദ്ധതിക്കുള്ള അപേക്ഷകള്‍ മുഖ്യമന്ത്രി പുറത്തിറക്കി.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം, തെലങ്കാനയില്‍ നിന്ന് ഏകദേശം 50,000 ഉദ്യോഗാർത്ഥികള്‍ എല്ലാ വർഷവും സിവില്‍ സർവീസസ് പ്രിലിമിനറി പരീക്ഷയ്ക്ക് എൻറോള്‍ ചെയ്യുന്നുണ്ട്.