ബഥനി കോളേജിൽ ബുക്ക് ഫെയർ സംഘടിപ്പിച്ചു

ബഥനി കോളേജിൽ ബുക്ക് ഫെയർ സംഘടിപ്പിച്ചു
കുന്നംകുളം: പുസ്തക വായനയുടെ ആവശ്യകത വിദ്യാർത്ഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ബഥാനിയ ഇൻസ്റ്റിറ്റൂട്ട് ഓഫ് മാനേജ്മെൻ്റ് സ്റ്റഡീസും പ്രഫഷണൽ ബുക്ക് സെൻ്ററും സംയുക്തമായി സംഘടിപ്പിച്ച പുസ്തകമേളയ്ക്ക് തുടക്കമായി. 22.07.2024 വരെ നടക്കുന്ന പുസ്തക പ്രദർശനത്തിൽ പാഠ്യപുസ്തകത്തിനു പുറമേ ഭാഷ, സാഹിത്യം, പൊതുവിഞ്ജാനം എന്നീ പുസ്തകങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. പുസ്തക മേളയുടെ ഉദ്ഘാടനം ഫാ.ഷാജി ഐസക്ക് നിർവഹിച്ചു. ഫാ.ബെഞ്ചമിൻ ഓ ഐ സി അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൾ ഡോ. സി.എൽ. ജോഷി, കോളേജ് ലൈബ്രേറിയൻ ബിനീഷ് കുമാർ എന്നിവർ സംസാരിച്ചു.
Previous Post Next Post