ഇസ്രായേല്‍ വിമര്‍ശനം; ഫലസ്തീൻ മോഡലിനെ പരസ്യത്തില്‍നിന്ന് ഒഴിവാക്കി അഡിഡാസ്
ബെർലിൻ: ഫലസ്തീനിലെ സുപ്രസിദ്ധ മോഡല്‍ ബെല്ല ഹദീദിനെ പരസ്യത്തില്‍നിന്ന് ഒഴിവാക്കി അഡിഡാസ്. റെട്രോ എസ്.എല്‍- 72 എന്ന ഷൂസിന്റെ പരസ്യത്തില്‍നിന്നാണ് താരത്തെ ജർമൻ സ്പോർട്സ് ബ്രാൻഡായ അഡിഡാസ് ഒഴിവാക്കിയത്.
ജർമനിയിലെ ഇസ്രായേല്‍ എംബസി പ്രതിഷേധം ഉയർത്തിയതിനു പിന്നാലെയാണ് തീരുമാനം. 1972ലെ മ്യൂണിക്ക് ഒളിമ്ബിക്സിനിടെ 11 ഇസ്രായേല്‍ അത്‍ലറ്റുകളെ 'ഫലസ്തീൻ ബ്ലാക് സെപ്റ്റംബർ' എന്ന ഗ്രൂപ്പ് ബന്ദിയാക്കിയിരുന്നു. ആ സംഭവം അടിസ്ഥാനമാക്കി അഡിഡാസ് രൂപകല്‍പന ചെയ്ത ഷൂ ആണ് റെട്രോ എസ്.എല്‍ 72. ഫലസ്തീൻ അവകാശങ്ങള്‍ക്കുവേണ്ടിയും ഗസ്സക്കെതിരായുള്ള ഇസ്രയേല്‍ യുദ്ധം അവസാനിപ്പിക്കുന്നതിനും വേണ്ടി ശബ്ദമുയർത്തുന്നുന്ന മോഡലാണ് ബെല്ല ഹദീദ്.
11 ഇസ്രായേലികളും ജർമ്മൻ പോലീസുകാരനും അഞ്ച് പലസ്തീൻ ആക്രമണകാരികളും 1972ലെ മ്യൂണിക്ക് ഒളിമ്ബിക്സിനിടെയുണ്ടായ സംഭവത്തില്‍ കൊല്ലപ്പെട്ടിരുന്നു. കാമ്ബയ്‌നിന്റെ ബാക്കി ഭാഗങ്ങള്‍ ഉടൻ പ്രാബല്യത്തില്‍ വരുത്തുമെന്ന് അഡിഡാസ് വെള്ളിയാഴ്ച പറഞ്ഞു. ഫുട്ബോള്‍ താരം ജൂള്‍സ് കൗണ്ടെ, ഗായിക മെലിസ ബോണ്‍, മോഡല്‍ സബ്രീന ലാൻ എന്നിവരുള്‍പ്പെടെ പ്രശസ്ത താരങ്ങളുമായി റെട്രോ എസ്.എല്‍ 72 ക്യാമ്പയിൻ തുടരും.