വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ വിജ്ഞാനോത്സവം ഉദ്ഘാടനം ചെയ്തു

വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ വിജ്ഞാനോത്സവം ഉദ്ഘാടനം ചെയ്തു

ചങ്ങരംകുളം:സംസ്ഥാനത്ത് ഈ വർഷം മുതൽ നടപ്പാക്കുന്ന നാല് വർഷ ഡിഗ്രി കോഴ്സുകളുടെ കോളേജ് തല ഉദ്ഘാടനം വിജ്ഞാനോത്സവo എന്നപേരിൽ വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ മലപ്പുറം 
ഡെപ്യൂട്ടി കലക്ടർ 
കെ പി സക്കീർ ഹുസൈൻ നിർവഹിച്ചു.ആദ്യ എൻറോൾ ചെയ്ത 
എൻ എ ഹിഷാന എന്ന വിദ്യാർഥിനിക്ക് അഡ്മിഷൻ രേഖകൾ കമ്മിറ്റി സെക്രട്ടറി 
വി മുഹമ്മദുണ്ണി ഹാജി കൈമാറി.പ്രിൻസിപ്പൽ 
പ്രൊഫ. എം എൻ മുഹമ്മദ് കോയ അധ്യക്ഷo വഹിച്ച ചടങ്ങിൽ കോളേജ് പ്രസിഡന്റ് 
പി പി എം അഷ്‌റഫ്‌ കുട്ടികളുടെ നയ്പുണ്ണ്യ വികസനം ലക്ഷ്യമാക്കി ഫോർ ഇയർ പ്രോഗ്രാമിന്റെ ഭാഗമായി അസ്സബാഹിൽ നടപ്പാക്കാൻ പോകുന്ന പദ്ധതികൾ വിശദീകരിച്ചു. വൈസ് പ്രിൻസിപ്പൽ 
ഡോക്ടർ എം കെ ബൈജു,സ്റ്റാഫ് സെക്രട്ടറി 
കെ യൂ.പ്രവീൺ
നാല് വർഷ ഡിഗ്രി കോർഡിനേറ്റർ സുഷമ കോളേജ് യൂണിയൻ ചെയർപേഴ്സൺ നുസൈബ നദ്രാൻ വിവിധ ഡിപ്പാർട്മെന്റ് മേധാവികളായ പി എൻ ഷൈനി,സാഫിറ ഈ എം,ഡോക്ടർ ഹരികൃഷ്ണൻ കെ രഞ്ജു രാജ്,വി എം വിഭിദ,റിസ്വാന നസ്‌റിൻ പി വി, മൊഹമ്മദ് അജ്മൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് സംസ്ഥാനതല ഉദ്ഘാടന പരിപാടിയും മുഖ്യമന്ത്രി,വിദ്യാഭ്യാസ മന്ത്രി എന്നിവരുടെ പ്രഭാഷണങ്ങളും സെമിനാർ ഹാളിൽ ഓൺലൈനായി പ്രദർശിപ്പിച്ചു
Previous Post Next Post