അടികിട്ടിയിട്ടും അവിടെത്തന്നെ നിന്നപ്പോള്‍ രഞ്ജിത്തിന്റെ യോഗ്യതകള്‍ ചോദിച്ചു'; കര്‍ണാടക എസ്പിക്കെതിരെ മനാഫ്
ബെംഗളൂരു: അങ്കോലയ്ക്കടുത്ത് ഷിരൂരില്‍ മണ്ണിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിലിനായി കേരളത്തില്‍ നിന്ന് എത്തിയ രഞ്ജിത്ത് ഇസ്രായേലിനെ സ്ഥലത്ത് പ്രവേശിക്കാൻ അനുവദിക്കുന്നതിനെച്ചൊല്ലി ഉണ്ടായ തർക്കത്തില്‍ അർജുൻ ഓടിച്ച ലോറിയുടെ ഉടമ മനാഫിനെ കർണാടക എസ് പി മർദ്ദിച്ചതായി ആരോപണം.
തർക്കത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
'അങ്ങനെയാണെങ്കില്‍ കല്യാണം വരെ എത്തിക്കില്ലല്ലോ'; അഖിലിനെതിരെ മോശം കമന്റ്, മറുപടിയുമായി ഗ്രീഷ്മ ബോസ്
രഞ്ജിത്തിനെക്കുറിച്ച് നേരത്തെ തന്നെ പോലീസിനെ അറിയിച്ചിരുന്നു. അദ്ദേഹവുമായി പോയപ്പോള്‍ ആദ്യം തന്നെ തടഞ്ഞുവെന്നും സംഘത്തെ സംഭവസ്ഥലത്തേക്ക് അനുവദിച്ചില്ലെന്നും അവർക്ക് അതിന് താത്പര്യമില്ല, നാലിടത്ത് തടഞ്ഞ് ഒടുവില്‍ സ്ഥലത്ത് എത്തിയപ്പോള്‍ ആരാണ് നിങ്ങളെ ഇങ്ങോട്ട് കൊണ്ടുവന്നതെന്ന് ചോദിച്ചു. കേരളസർക്കാർ പറഞ്ഞയച്ചതാണെന്ന് പറഞ്ഞു. തുടർന്നുണ്ടായ വാക്കുതർക്കത്തിന് പിന്നാലെ തുടർച്ചയായി മർദ്ദിച്ചെന്നാണ് മനാഫ് പറയുന്നത്, എന്നാണ് മാതൃഭുമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.
അടികിട്ടിയിട്ടും അവിടെത്തന്നെ നിന്നപ്പോള്‍ രഞ്ജിത്തിന്റെ യോഗ്യതകള്‍ ചോദിച്ചു. കല്യാണത്തിനൊന്നും വന്നതല്ലല്ലോ കുറികാണിക്കാൻ, സ്വന്തം ജീവൻ പണയപ്പെടുത്തി ഒരാളെ രക്ഷിക്കാൻ വന്നതാണെന്ന് പറഞ്ഞു. സർട്ടിഫിക്കറ്റ് കാണാതെ വിടില്ലെന്ന് പറഞ്ഞു. ഭാഗ്യത്തിന് അദ്ദേഹം രേഖകള്‍ കൊണ്ടുവന്നിരുന്നു. അത് കാണിച്ചപ്പോള്‍ പോകാൻ അനുവദിച്ചു എന്നാണ് മനാഫ് പറഞ്ഞത്.
അതേ സമയം കർണാടകയുടെ രക്ഷാപ്രവർത്തനത്തില്‍ അർജുന്റെ കുടുംബം അതൃപ്തി അറിയിച്ചു. ജിവന് വില കല്‍പ്പിക്കാത്ത സമീപനമാണ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതെന്നും. ഇനി ഇങ്ങനെയൊരു അവസ്ഥ ആർക്കും വരാൻ പാടില്ല. അവിടുത്തെ പോലീസ് സ്‌റ്റേഷനില്‍ നിന്ന് പറയുന്നത് അവർ അറിഞ്ഞിട്ടില്ല. പരാതി രജിസ്റ്റർ ചെയ്തിട്ടില്ലാ എന്നാണ് എന്ന് അർജുന്റെ കുടുംബം പറയുന്നു.
അർജുനെ അന്ന് രാത്രി കിട്ടായതപ്പോള്‍ തന്നെ അവിടുത്തെ പോലീസ് സ്‌റ്റേഷനില്‍ വിളിച്ച് സംസാരിച്ചതായിം അവർ ഇങ്ങോട്ട് ചോദിച്ചു അർജുനല്ലേ. അർജുന്റെ മിസ്സിംഗ് ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് , അർജുന്റെ കുടുംബം പറയുന്നു. പോലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും അർജുന്റെ കുടുംബം പറഞ്ഞു.
ആദ്യ ദിവസങ്ങളില്‍ ഉദ്യോഗസ്ഥരെ വിശ്വസിച്ചതില്‍ തെറ്റുപറ്റിയെന്ന് കുടുംബം പറഞ്ഞു. ഇപ്പോഴുള്ള രക്ഷാപ്രവർത്തനത്തില്‍ വിശ്വാസമില്ലെന്ന് അർജുന്റെ അമ്മ ഷീല പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് വേഗം കൂട്ടണമെന്ന് അർജുന്റെ അമ്മ പറഞ്ഞു. കുടുംബം പ്രധാനമന്ത്രിക്ക് കത്തയച്ചു. രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ ഇറക്കണമെന്നും ആവശ്യപ്പെട്ടു.