അബാക്കസ് സംസ്ഥാന തല പരീക്ഷയിൽ മികച്ച നേട്ടം കൊയ്ത് ആലംകോട് ജനത എഎല്‍പി സ്കൂള്‍
ചങ്ങരംകുളം :അബാക്കസ് സംസ്ഥാന പരീക്ഷയിൽ മികച്ച നേട്ടം കൊയ്ത് ആലംകോട് ജനത എ എൽ പി സ്കൂൾ.തിരൂർ മുൻസിപ്പൽ ടൗൺ ഹാളിൽ വെച്ച് നടന്ന പരീക്ഷയിൽ ലെവല്‍ 2 ജൂനിയര്‍ വിഭാഗത്തിൽ മൂന്നാം ക്ലാസിൽ പഠിക്കുന്ന ഹനിക ഫസ്റ്റ് റാങ്കും ലെവര്‍ 1 സബ് ജൂനിയര്‍ വിഭാഗത്തിൽ മൂന്നാം ക്ലാസിൽ പഠിക്കുന്ന സഫ പിപി രണ്ടാം സ്ഥാനവും നേടി.സംസ്ഥാന തലത്തിൽ നടന്ന പരീക്ഷയിൽ തിരുവനന്തപുരം മുതൽ കാസർകോട് വരെ ഉള്ള 40 ഓളമുള്ള സ്കൂളുകളിൽ നിന്നായി 3000 ത്തോളം കുട്ടികൾ പങ്കെടുത്തു.ചങ്ങരംകുളം സ്വദേശിയായ ശാരദ ടീച്ചർക്ക് നല്ല ട്രെയിനര്‍ ക്കുള്ള പുരസ്കാരവും ലഭിച്ചു.