കാപ്പാട് ബീച്ചില്‍ മൂന്ന് ദിവസം സന്ദര്‍ശകര്‍ക്ക് വിലക്ക്

കാപ്പാട് ബീച്ചില്‍ മൂന്ന് ദിവസം സന്ദര്‍ശകര്‍ക്ക് വിലക്ക്
കോഴിക്കോട് | കാപ്പാട് ബീച്ചില്‍ മൂന്ന് ദിവസം സന്ദര്‍ശകരെ അനുവദിക്കില്ല
കനത്ത കാറ്റും മഴയും കാരണം കാപ്പാട് ബ്ലു ഫ്ളാഗ് ബീച്ച് പാര്‍ക്കില്‍ നിരവധി കാറ്റാടി മരങ്ങള്‍ ഒടിയുകയും കടപുഴകി വീഴുകയും ചെയ്തിട്ടുണ്ട്. ഇത് മൂലം പാര്‍ക്കിനും പാര്‍ക്കിലെ ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

ഇതിനാല്‍ ജൂലൈ 20 മുതല്‍ മൂന്ന് ദിവസം ബീച്ചില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ഡി ടി പി സി അറിയിച്ചു.
Previous Post Next Post