ഓടിക്കൊണ്ടിരുന്ന മിനി ടെമ്പോ ടയർ പൊട്ടിത്തെറിച്ചു മറിഞ്ഞു രണ്ടുപേർക്ക് പരിക്ക്
മണത്തല : ദേശീയപാത 66 മണത്തലയിൽ ഓടിക്കൊണ്ടിരുന്ന മിനി ടെമ്പോ ടയർ പൊട്ടിത്തെറിച്ചു മറിഞ്ഞു. പൊന്നാനി ഭാഗത്ത് നിന്നും പെരുമ്പാവൂരിലേക്ക് കശുവണ്ടിയുടെ തോട് (ഷെല്ലുകൾ ) കയറ്റി പോവുകയായിരുന്ന മിനി ടെമ്പോയാണ് മണത്തല മസ്ജിദിനു സമീപം ദേശീയപാതയിൽ മറിഞ്ഞത്. ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. ചാവക്കാട് പോലീസ് സ്ഥലത്തെത്തി വാഹനം റോഡിൽ നിന്നും നീക്കി. വാഹനത്തിലുണ്ടായിരുന്ന പരിക്കേറ്റ പെരുമ്പാവൂർ സ്വദേശികളായ വേണാട്ട് അബ്ദുറഹിമാൻ (54), വാത്തയിൽ നാസർ (53) എന്നിവരെ മണത്തല ലാസിയോ ആമ്പുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.