കോച്ചിംഗ് സെന്‍റര്‍ ദുരന്തം; ഡല്‍ഹി ലഫ്.ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

കോച്ചിംഗ് സെന്‍റര്‍ ദുരന്തം; ഡല്‍ഹി ലഫ്.ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി 


ന്യൂഡല്‍ഹി: കനത്ത മഴയ്ക്കിടെ ഡല്‍ഹി കരോള്‍ബാഗിലെ ഐഎഎസ് കോച്ചിംഗ് സെന്‍ററിന്‍റെ താഴത്തെ നിലയില്‍ വെള്ളം കയറി വിദ്യാർഥികള്‍ മരിച്ച സംഭവത്തില്‍ ഡല്‍ഹി ലഫ്.ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി.

ചൊവ്വാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഡിവിഷണല്‍ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

ഓള്‍ഡ് രാജേന്ദർ നഗറിലുള്ള റാവു ഐഎഎസ് കോച്ചിംഗ് ഇൻസ്റ്റി‌റ്റ്യൂട്ടിലാണു വെള്ളം കയറി മൂന്ന് വിദ്യാർഥികള്‍ മരിച്ചത്. ശനിയാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം.

വിദ്യാർഥിനികളെ കാണാതായതിനെത്തുടർന്നു നടത്തിയ തിരച്ചിലിലാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരിച്ച വിദ്യാർഥികളില്‍ ഒരാള്‍ മലയാളിയാണ്. എറണാകുളം സ്വദേശി നവീന്‍ ഡാല്‍വിന്‍ ആണ് മരിച്ചത്. ജെഎന്‍യുവിലെ ഗവേഷക വിദ്യാര്‍ഥിയായിരുന്നു നവീന്‍.


Previous Post Next Post