എടപ്പാൾ: ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ പരിധിയിൽ അമ്പത് സെൻ്റിൽ സ്റ്റേറ്റ് ഹോർട്ടികൾച്ചർ പദ്ധതി പ്രകാരം പപ്പായ തോട്ടം ഒരുക്കുന്നു. എടപ്പാൾ ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് കോലളമ്പിൽ കോട്ടിലവളപ്പിൽ മജീദിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പോഴത്ത് അബുവിൻ്റെ നേതൃത്വത്തിൽ ആണ് പപ്പായ കൃഷി ഒരുങ്ങുന്നത്.റെഡ് റോയൽ വിഭാഗത്തിൽ പെട്ട വളരെ ഉയരം കുറഞ്ഞതും വേഗത്തിൽ കായ് ഫലം തരുന്നതും ,തൂക്കം കൂടിയതും പാകമാകുമ്പോൾ നല്ല മധുരവും ചുവപ്പ് നിറം ഉള്ളതും മാർക്കറ്റിൽ നല്ല വിപണന സാധ്യത ഉള്ളതുമായഹൈബ്രിഡ് ഇനമാണ് കൃഷിക്ക് ഉപയോഗിച്ചിട്ടുള്ളത് തടത്തിൽ പുല്ല് വളരാതിരിക്കാൻ മൾച്ചിങ്ങ് ഷീറ്റ് ഉപയോഗിച്ചും നനക്കുമ്പോൾ അധിക ജലം നഷ്ടപ്പെടാതിരിക്കാൻ ഡ്രിപ്പ് സംവിധാനം ഉപയോഗിച്ചും ആണ് കൃഷി നടത്തുന്നത്.തൈ നടൽ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുബൈദ ടീച്ചർ നിർവഹിച്ചു .കൃഷി ഓഫീസർ സുരേന്ദ്രൻ എം പി പദ്ധതി വിശദീകരിച്ചു.സ്റ്റേറ്റ് ഹോർട്ടികൾച്ചർ ഫീൽഡ് അസിസ്റ്റൻ്റ് ജ്യോതി .വി കെ.;സ്മിത, കർഷകരായ അബാസ് കൊരട്ടിയിൽ,സജീവ്,മോഹന കൃഷ്ണൻ,എന്നിവർ പങ്കെടുത്തു.