ഷെൽട്ടർ കാരുണ്യ ദിനത്തിൽ പ്രാർഥനാ സദസ്സും പെൻഷൻ വിതരണവും നടത്തി

ഷെൽട്ടർ കാരുണ്യ ദിനത്തിൽ പ്രാർഥനാ സദസ്സും പെൻഷൻ വിതരണവും നടത്തി
അഞ്ചങ്ങാടി : ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 14 വർഷക്കാലമായി നടത്തിവരുന്ന സ്നേഹനിധി പ്രതിമാസ പെൻഷൻ 150-ാം മാസം വിതരണം സംഘടിപ്പിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഹാളിൽ നടന്ന ചടങ്ങ് ഷെൽട്ടർ ഗൾഫ് ചാപ്റ്റർ ട്രഷറർ സി. എസ്. ഹുസൈൻ ഉദ്ഘാടനം ചെയ്തു. സഹായിക്കുന്നവർക്കും സഹകരിക്കുന്നവർക്കുമായി പ്രത്യേകം പ്രാർഥന നടത്തി. പ്രാർഥനക്ക് അഞ്ചങ്ങാടി മഹല്ല് ഖത്തീബ് നേതൃത്വം നൽകി.
Previous Post Next Post