സമ്പദ്‌വ്യവസ്ഥയിൽ പ്രശ്നമുണ്ടാകില്ല; ബാധിച്ചത് പത്ത് ബേങ്കുകളെ

സമ്പദ്‌വ്യവസ്ഥയിൽ പ്രശ്നമുണ്ടാകില്ല; ബാധിച്ചത് പത്ത് ബേങ്കുകളെ
ന്യൂഡൽഹി | ആഗോളതലത്തിലെ മൈക്രോസോഫ്റ്റ് സേവനങ്ങൾ തടസ്സപ്പെട്ടത് രാജ്യത്ത് പത്ത് ബേങ്കുകളെയും ഏതാനും നോൺ ബേങ്കിംഗ് സ്ഥാപനങ്ങളെയും മാത്രമാണ് ബാധിച്ചതെന്ന് റിസർവ് ബേങ്ക് ഓഫ് ഇന്ത്യ. തങ്ങളുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ അതിന്റെ ആഘാതം വിലയിരുത്താൻ സമഗ്രമായ പരിശോധന നടത്തിയെന്നും ആർ ബി ഐ അറിയിച്ചു. പ്രവർത്തനം തകരാറിലായ മിക്ക സ്ഥാപനങ്ങളും പരിഹരിച്ചു. ബാക്കിയുള്ളവ പരിഹരിക്കാനുള്ള ശ്രമം ഊർജിതമായി നീങ്ങുകയാണെന്നും ആർ ബി ഐ പ്രസ്താവനയിൽ വ്യക്തമാക്കി.
മിക്ക ബാങ്കുകളുടേയും പ്രധാന സിസ്റ്റങ്ങൾ ക്ലൗഡിൽ ഹോസ്റ്റ് ചെയ്തിട്ടില്ല. വളരെക്കുറച്ച് സ്ഥാപനങ്ങൾ മാത്രമേ സൈബർ സുരക്ഷക്കുവേണ്ടി ക്രൗഡ് സ്ട്രൈക്കിനെ ആശ്രയിക്കുന്നുള്ളൂ. പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ടുപോകാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സ്ഥാപനങ്ങളോട് നിർദേശിച്ചു. ഇന്ത്യൻ സാമ്പത്തിക മേഖലയെ മൈക്രോസോഫ്റ്റ് തകരാർ വ്യാപകമായി ബാധിച്ചിട്ടില്ലെന്നും ആർ ബി ഐ അറിയിച്ചു.

വിൻഡോസ് അധിഷ്ഠിത കമ്പ്യൂട്ടറുകളുടെ ശൃംഖലയിൽ സൈബർ സുരക്ഷാ സേവനമായ ക്രൗഡ് സ്‌ട്രൈക്കിന്റെ പുതിയ അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്യപ്പെട്ടതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.
Previous Post Next Post