ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്‍ പ്രഥമ പുരസ്കാരം രാഹുല്‍ ഗാന്ധിക്ക്
ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ പൊതുപ്രവർത്തക പുരസ്കാരം രാഹുല്‍ ഗാന്ധിക്ക്. ഭാരത് ജോഡോ യാത്ര നടത്തി ജനങ്ങളുടെ പ്രശ്നങ്ങള്‍ കേള്‍ക്കുകയും അവയ്ക്ക് പരിഹാരം കണ്ടെത്തുകയും ചെയ്ത ദേശീയ നേതാവ് എന്ന നിലയ്ക്കാണ് പ്രഥമ പുരസ്കാരം രാഹുല്‍ ഗാന്ധിക്ക് നല്‍കാൻ തീരുമാനിച്ചത്.
ഒരു ലക്ഷം രൂപയും നേമം പുഷ്പരാജ് രൂപകല്‍പന ചെയ്ത ശില്‍പവുമാണ് പുരസ്കാരം. ഡോ. ശശി തരൂർ എംപി ചെയർമാനും പെരുമ്ബടവം ശ്രീധരൻ, ഡോ. എം.ആർ. തമ്ബാൻ, ഡോ. അച്ചുത് ശങ്കർ, ജോണ്‍ മുണ്ടക്കയം എന്നിവർ അംഗങ്ങളുമായുള്ള ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.
ഉത്തരാഖണ്ഡിലെ ചിർബാസയില്‍ മലയിടിഞ്ഞ് അപകടം. മൂന്ന് പേർ മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റു. കേദാർനാഥ് യാത്രയ്ക്ക് പോയവരാണ് അപകടത്തില്‍ പെട്ടത്. ഉത്തരാഖണ്ഡിലെ കേദാർനാഥ് ഹൈക്കിംഗ് റൂട്ടിലേക്കുള്ള പാറകള്‍ ഉരുണ്ടുവീണാണ് അപകടം ഉണ്ടായത്. ഞായറാഴ്ച ഗൗരി കുണ്ഡിന് സമീപത്തുവെച്ചായിരുന്നു സംഭവം.