ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മ പുതുക്കി 'സ്‌നേഹസ്പര്‍ശം'
അബൂദബി | അബുദാബി ഇന്‍കാസ് സ്റ്റേറ്റ് കമ്മിറ്റിയും മലയാളി സമാജവും സംയുക്തമായി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണം ‘സ്‌നേഹസ്പര്‍ശം’ വ്യത്യസ്തതകള്‍ കൊണ്ടും ജനബാഹുല്യം കൊണ്ടും ശ്രദ്ധേയമായി. ഇന്‍കാസ് അബുദാബി പ്രസിഡന്റും നിയുക്ത സെന്‍ട്രല്‍ വര്‍ക്കിങ് പ്രസിഡന്റുമായ ബി. യേശുശീലന്‍ അധ്യക്ഷനായ ചടങ്ങ് സമാജം പ്രസിഡന്റ് റഫീഖ് കയനയില്‍ ഉദ്ഘാടനം ചെയ്തു. നിയുക്ത ഇന്‍കാസ് അബുദാബി പ്രസിഡന്റ് എ . എം . അന്‍സാര്‍ സ്വാഗതവും ഗ്ലോബല്‍ കമ്മിറ്റി മെമ്പര്‍ എന്‍. പി . മുഹമ്മദാലി അനുസ്മരണ പ്രഭാഷണവും നടത്തി.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവനന്തപുരം ജില്ല വൈസ് പ്രസിഡന്റും കെജിടിഎ തിരുവന്തപുരം ജില്ല ജനറല്‍ സെക്രട്ടറി യുമായ എച്ച് എ . നൗഷാദ് സംസാരിച്ചു . സി. എം . അബ്ദുല്‍ ഖരീം നന്ദി പറഞ്ഞു. മഞ്ജു സുധീര്‍, യാസര്‍, ജോയ്സ് പൂന്തല എന്നിവരുടെ സര്‍വ്വമത പ്രാര്‍ത്ഥനയോടെ തുടങ്ങിയ ചടങ്ങില്‍ ഉമ്മന്‍ ചാണ്ടി സ്മൃതികള്‍ നിറഞ്ഞ് നിന്നു. സമാനതകളില്ലാത്ത രാഷ്ട്രീയ നേതാവാണ് അദ്ദേഹം, അധികാരം ജനസേവനത്തിന് മാത്രമായിരിക്കണമെന്ന് സ്വജീവിതം കൊണ്ട് മാതൃക കാട്ടിയ വ്യക്തി കൂടിയായിരുന്നു അദ്ദേഹമെന്ന് യോഗം വിലയിരുത്തി. ഉമ്മന്‍ ചാണ്ടിയുടെ ഛായാ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയോടെ സമാപിച്ച ചടങ്ങില്‍, 300 ലധികം തൊഴിലാളികള്‍ക്ക് ബ്ലാങ്കറ്റും, ബെഡ്ഷീറ്റും അടങ്ങിയ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനവും നടന്നു. . ഇന്‍കാസ് ഭാരവാഹികളായ ദശപുത്രന്‍, അഹദ് വെട്ടൂര്‍, അനുപ ബാനര്‍ജി, ഷാജികുമാര്‍, അനീഷ് ബാലകൃഷ്ണന്‍, രാജേഷ് മഠത്തില്‍,ബാജു അബ്ദുല്‍ സലാം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി