രമിത ജിൻഡാല്‍ ഫൈനലില്‍

 രമിത ജിൻഡാല്‍ ഫൈനലില്‍



പാരീസ്: പാരീസ് ഒളിന്പിക്സ് ഷൂട്ടിംഗില്‍ ഇന്ത്യൻ താരം രമിത ജിൻഡാല്‍ ഫൈനലില്‍. വനിതകളുടെ പത്ത് മീറ്റർ എയർ റൈഫിളിലാണ് രമിതയുടെ നേട്ടം.


യോഗ്യതാ റൗണ്ടില്‍ അഞ്ചാം സ്ഥാനത്താണ് രമിത എത്തിയത്. മറ്റൊരു താരം ഇളവേനില്‍ വാളറിവൻ ഫൈനലില്‍ എത്താതെ പുറത്തായി.


 ഒളിമ്പിക്സ്  ഷുട്ടിംഗ് ഫൈനലില്‍ എത്തുന്ന പ്രായം കുറഞ്ഞ ഇന്ത്യൻ വനിതയാണ് രമിത. തിങ്കളാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നിനാണ് ഫൈനല്‍ പോരാട്ടം.



Previous Post Next Post