മന്ത്രി വിളിച്ച് പറഞ്ഞാൽ മാത്രമേ നിയമനടപടി സ്വീകരിക്കുവെന്ന നിലപാട് അംഗീകരിക്കാനാവില്ല:മന്ത്രി രാജേഷ്

മന്ത്രി വിളിച്ച് പറഞ്ഞാൽ മാത്രമേ നിയമനടപടി സ്വീകരിക്കുവെന്ന നിലപാട് അംഗീകരിക്കാനാവില്ല:മന്ത്രി രാജേഷ്
ചാലിശ്ശേരി:ഓരോ പരാതിയിലും മന്ത്രി വിളിച്ച് പറഞ്ഞാൽ മാത്രമേ നിയമനടപടി സ്വീകരിക്കുവെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി എംബി രാജേഷ്.നാഗലശ്ശേരിയിൽ നടന്ന അവലോകന യോഗത്തിലാണ് മന്ത്രി പോലീസിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്.മന്ത്രിയുടെ മണ്ഡലം ഉള്‍പ്പെടുന്ന തൃത്താല ,ചാലിശ്ശേരി പോലീസിനെതിരെയായിരുന്നു വിമർശനം.മാലിന്യ പ്രശ്നങ്ങൾ സംബന്ധിച്ചുള്ള പാരാതികളിൽ കേസെടുക്കുന്ന കാര്യത്തിൽ സംഭവിച്ച പോലീസ് അലംഭാവമാണ് മന്ത്രിയെ ചൊടിപ്പിച്ചത്.ഓാരോ കാര്യത്തിനും മന്ത്രി വിളിച്ച് പറഞ്ഞാൻ മാത്രമേ പോലീസ് നിയമനടപടി സ്വീകരിക്കുകയുള്ളുവെന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കരുത്. നിയമം നടപ്പാക്കാൻ പോലീസ് ബാധ്യസ്ഥരാണെന്നും ബന്ധപ്പെട്ട പരാതികളിൽ 24 മണിക്കൂറിനകം വാഹനം പിടിച്ചെടുക്കുന്നതടക്കമുള്ള നിയമനടപടികൾ സ്വീകരിക്കണമെന്നും മന്ത്രി പോലീസിന് കർശന നിർദ്ദേശം നൽകി.
Previous Post Next Post