പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഏകോപന ചുമതല നല്‍കി

 പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഏകോപന ചുമതല നല്‍കി



തിരുവനന്തപുരം: പാലക്കാട്, ചേലക്കര നിയോജകമണ്ഡലങ്ങളിലേക്ക് നടക്കാൻ പോകുന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഏകോപന ചുമതല കെ.പി.സി.സി പ്രസിഡന്റ് കെ.



സുധാകരൻ എം.പി കെ.പി.സി.സി ഭാരവാഹികള്‍ക്ക് നല്‍കിയതായി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ അറിയിച്ചു.


പാലക്കാട് അസംബ്ലി മണ്ഡലത്തിന്റെ ചുമതല കെ.പി.സി.സി ജനറല്‍ സെക്രട്ടറി ബി.എ അബ്ദുല്‍ മുത്തലിബ്, വി. ബാബുരാജ് എന്നിവർക്കും ചേലക്കര അസംബ്ലി മണ്ഡലത്തിന്റെ ചുമതല കെ.പി.സി.സി വൈസ് പ്രസിഡൻറ് വി.പി. സജീന്ദ്രൻ, ജനറല്‍ സെക്രട്ടറി പി. എം. നിയാസ് എന്നിവർക്കും നല്‍കി.



Previous Post Next Post