തുറുവാണം ദീപിലേക്കു കോൾ ബണ്ട് നിർമ്മിക്കണമെന്ന് മാറഞ്ചേരി മണ്ഡലം കർഷക കോൺഗ്രസ്
നാളികേരത്തിൻ്റെ താങ്ങ് വില ഉയർതണമെന്നും കേരളത്തിലെ കാലാവസ്ഥക്കനുസരിച് തൊഴിലുറപ്പ് തൊഴിലാളികളുടെ കാർഷിക പ്രവൃത്തി നടപ്പിലാക്കണമെന്നും തുറുവാണം ദീപിലേക്കു കോൾ ബണ്ട് നിർമ്മിക്കണമെന്നും മാറഞ്ചേരി മണ്ഡലം കർഷക കോൺഗ്രസ് പ്രവർത്തക യോഗം ആവശ്യപ്പെട്ടു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പാലക്കൽ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീകുമാർ പെരുമുക്കു ഉദ്ഘാടനം ചെയ്തു. പൊന്നാനി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മുസ്തഫ വടമുക്ക്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് T. ശ്രീജിത്ത്, ഡിസിസി മെമ്പർ A. K. ആലി, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി സുലൈഖ റസാഖ്, മെമ്പർ സംഗീത രാജൻ, പ്രൊഫ :ചന്ദ്രഹാസൻ മാസ്റ്റർ,adv:P. N. സുജീർ,ജലീൽ കാഞ്ഞിരമുക്ക്, ഫൈസൽ കാങ്ങിലയിൽ എന്നിവർ സംസാരിച്ചു