കോപ്പ അമേരിക്ക: ക്വാര്‍ട്ടറില്‍ അര്‍ജന്റീന ഇക്വഡോറിനെ നേരിടും
അരിസോണ: കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീന ഇക്വഡോറിനെ നേരിടും. ഗ്രൂപ്പ് ബിയിലെ മെക്‌സിക്കോ- ഇക്വഡോര്‍ പോരാട്ടം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചതോടെയാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയുടെ എതിരാളികളെ തീരുമാനമായത്. ജൂലൈ അഞ്ചിന് പുലര്‍ച്ചെ 6.30നാണ് അര്‍ജന്റീന- ഇക്വഡോര്‍ ക്വാര്‍ട്ടര്‍ ഫൈനല്‍.
ആദ്യപകുതിയില്‍ മെക്‌സിക്കോ ശക്തമായ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യത്തിലെത്തിയിരുന്നില്ല. ഇക്വഡോറിനെതിരെ ലീഡെടുക്കാന്‍ മെക്‌സിക്കോയ്ക്ക് സുവര്‍ണാവസരം ലഭിച്ചിരുന്നു. ഫെലിക്‌സ് ടോറസ് ഗില്ലെര്‍മോ മാര്‍ട്ടിനസിനെ ഫൗള്‍ ചെയ്തതിന് മെക്‌സിക്കോയ്ക്ക് അനുകൂലമായി പെനാല്‍റ്റി വിധിക്കപ്പെട്ടു. എന്നാല്‍ അത് തെറ്റാണെന്ന് വിഎആര്‍ പരിശോധനയില്‍ തെളിയുകയായിരുന്നു.