വിമാനയാത്ര യു.എ.ഇ വഴിയാണോ; ചുരുങ്ങിയ ചെലവില്‍ ട്രാൻസിറ്റ് വിസകള്‍ സ്വന്തമാക്കാം

വിമാനയാത്ര യു.എ.ഇ വഴിയാണോ; ചുരുങ്ങിയ ചെലവില്‍ ട്രാൻസിറ്റ് വിസകള്‍ സ്വന്തമാക്കാം

മറ്റൊരു രാജ്യത്തിലേക്കുള്ള യാത്രയ്ക്കിടയില്‍ നിങ്ങള്‍ യു.എ.ഇ. വിമാനത്താവളം വഴിയാണ് പോവുന്നതെങ്കില്‍ വലിയ പ്രയാസമില്ലാതെ ചുരുങ്ങിയ ചെലവില്‍ ട്രാൻസിറ്റ് വിസകള്‍ സ്വന്തമാക്കാനാവും.


ഇതിനുവരുന്ന ചെലവും കൂടുതല്‍ അനുബന്ധകാര്യങ്ങള്‍ക്കും അതത് വിമാനക്കമ്ബനികളുമായോ ട്രാവല്‍ ഏജൻസികളുമായോ ബന്ധപ്പെടണം.

ആർക്കൊക്കെ ലഭിക്കും, എടുക്കേണ്ടത് എങ്ങനെ

ട്രാൻസിറ്റ് വിസകള്‍ യു.എ.ഇ.ആസ്ഥാനമായുള്ള എമിറേറ്റ്സ്, ഇത്തിഹാദ് എന്നീ എയർലൈനുകള്‍ വഴി മാത്രമേ നല്‍കൂ. യു.എ.ഇ. യില്‍ പ്രവേശിക്കുന്നതിന് മുമ്ബ് തന്നെ നടപടിക്രമങ്ങള്‍ പൂർത്തിയാക്കണം.

80- ലേറെ രാജ്യങ്ങളിലെ പൗരന്മാർക്ക് 30 അല്ലെങ്കില്‍ 90 ദിവസത്തേക്ക് വിസാ രഹിത താമസത്തിന് യു.എ.ഇ.യില്‍ അനുമതിയുണ്ട്.

ഇന്ത്യൻ പൗരൻമാർക്ക് യു.എസ്. വിസിറ്റ് വിസയോ, ഗ്രീൻ കാർഡോ, യു.കെ. യുടെയോ യൂറോപ്യൻ യൂണിയന്റെയോ താമസ വിസയോ ഉണ്ടെങ്കില്‍ അവർക്കും ഓണ്‍അറൈവല്‍ വിസയ്ക്ക് അർഹതയുണ്ട്. അവയ്ക്ക് കുറഞ്ഞത് ആറ് മാസമെങ്കിലും കാലാവധി വേണമെന്നു മാത്രം.

48 മണിക്കൂറിനും 96 മണിക്കൂറിനുമുള്ള ട്രാൻസിറ്റ് വിസകള്‍ യു.എ.ഇ. യില്‍ ലഭ്യമാണ്. നിശ്ചിത മണിക്കൂർ കഴിഞ്ഞാല്‍ പിന്നെ യു.എ.ഇ.യില്‍ തങ്ങാൻ അർഹതയില്ല.

കുറഞ്ഞത് മൂന്ന് മാസത്തെ കാലാവധിയുള്ള പാസ്പോർട്ട്, വെളുത്ത പശ്ചാത്തലത്തിലുള്ള ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ, യു.എ.ഇ.യില്‍നിന്ന് പോവാൻ ഉദ്ദേശിക്കുന്ന മൂന്നാമത്തെ രാജ്യത്തിലേക്കുള്ള മുൻകൂർ വിമാന ടിക്കറ്റ് എന്നിവയുണ്ടെങ്കില്‍ ട്രാൻസിറ്റ് വിസയ്ക്ക് അപേക്ഷിക്കാം.

ടിക്കറ്റ് ബുക്ക് ചെയ്തശേഷം എയർലൈനിന്റെ വെബ്സൈറ്റ് സന്ദർശിച്ച്‌ അതിലെ ലിങ്ക് വഴി ട്രാൻസിറ്റ് വിസയ്ക്ക് അപേക്ഷിക്കാം. യു.എ.ഇ. വിമാനത്താവളത്തിലേക്കുള്ള യാത്രയും പുറത്തേക്കുള്ള യാത്രയും ഒരു ടിക്കറ്റില്‍ (പി.എൻ.ആർ.) ആയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് വിമാനക്കമ്ബനികളുമായി ബന്ധപ്പെടുക.
Previous Post Next Post